gnn24x7

പ്രമേഹം തടയാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

0
27
gnn24x7

കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും ശരിയായ ജീവിതശൈലിയിലൂടെയും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. ഭക്ഷണത്തിലാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. 

ചീര, കെയിൽ തുടങ്ങിയ ഇലക്കറികളിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹം ഉള്ളവർ ഡയറ്റിൽ ഇലക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇതിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും വെളുത്തുള്ളി സഹായിക്കും.

ബദാം, വാൽനട്ട്, ചിയ സീഡ്, ഫ്ലാക്സ് സീഡ് എന്നിവയിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

സാൽമൺ, അയല, മത്തി എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും പ്രമേഹം ഉണ്ടാവുന്നത് തടയാനും സഹായിക്കും.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7