Categories: America

ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍.

അമേരിക്കന്‍ ചരിത്രത്തിലെ മികച്ച മാറ്റങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ഫ്‌ളോയ്ഡിന്റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സി.ബി.എസ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

‘ അവര്‍ അത്ഭുതകരമായ കുടുംബമാണ്. അദ്ദേഹത്തിന്റെ (ഫ്‌ളോയ്ഡിന്റെ ) മകള്‍ അവിടെയുണ്ടായിരുന്നു. അച്ഛന്‍ ലോകം മാറ്റി മറിക്കുകയാണെന്നാണ് മകള്‍ പറഞ്ഞത്. അവളുടെ അച്ഛന്‍ ലോകം മാറ്റാന്‍ പോവുകയാണെന്ന് ഞാന്‍ കരുതുന്നു,’ ബൈഡന്‍ പറഞ്ഞു.

‘പൗരസ്വാതന്ത്ര്യം, പൗരാവകാശം, ജനങ്ങളോട് മാന്യമായി പെരുമാറുക എന്നിവ കണക്കിലെടുക്കുമ്പോള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലനമാണിത്,’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മിനിയ പൊളീസ് ഡെറക് ഷൗവിന് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. 1.25 മില്യണ്‍ ഡോളറിന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റത്തിന്റെ കാഠിന്യവും പൊതുജന പ്രതിഷേധവും കണക്കിലെടുത്താണ് ഒരു ബില്യണ്‍ യു.എസ് ഡോളറില്‍ നിന്നും ജാമ്യത്തുക കൂട്ടിയിതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ജൂണ്‍ 29 നാണ് ഇദ്ദേഹം അടുത്തതായി കോടതിയിലെത്തേണ്ടത്.

ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പൊലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയിട്ടുണ്ട്. നിരായുധനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഹൂസ്റ്റണില്‍ ചെവ്വാഴ്ച വൈകീട്ടാണ് ഫ്‌ളോയിന്റെ ശവസംസ്‌കാരം നടക്കുന്നത്.


Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

3 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago