ജോൺസൺ ആൻറ് ജോൺസൺ ടാല്ക്കം പൗഡര് കാന്സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് നഷ്ടപരിഹാരം ചുമത്തി യു.എസ് കോടതി. 200 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കോടതി കമ്പനിക്കെതിരെ ചുമത്തിയത്.
അണ്ഡാശയ കാൻസറിന് കാരണമാകുന്നു എന്നാണ് കണ്ടെത്തിയത്. മിസോറി അപ്പീല് കോടതിയാണ് 2018 ജൂലൈയില് ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ് തുക 2.12 ബില്യൺ ആയി കുറച്ച് കേസിൽ വിധി പൂർത്തിയാക്കിയത്. കേസിലെ വാദികള് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയിൽ ഇളവ് നല്കിയത്.
അതെ സമയം അറിഞ്ഞു കൊണ്ട് കാന്സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്തമാക്കള്ക്ക് വിറ്റയിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രതികൾ വലിയ കക്ഷികളായതിനാൽ തന്നെ വലിയ തുക നല്കണമെന്ന് കോടതി നിരീക്ഷിച്ചു.
കമ്പനിയുടെ ഉല്പന്നങ്ങൾ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാൻസർ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോൺസൺ ആൻറ് ജോൺസണെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ വിധി..
നാല് ദശാബ്ദക്കാലമായി താന് ജോൺസൺ ആൻറ് ജോൺസൺ കമ്പനിയുടെ പൗഡറും ഷവർ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാൻസർ പിടിപെടുന്നതെന്നും ഇവർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹെൽത്കെയർ കമ്പനികളിലൊന്നാണ് ജോൺസൺ ആൻറ് ജോൺസൺ.
ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകൾ കമ്പനിക്കെതിരായി ഉണ്ട്. കഴിഞ്ഞവർഷം മറ്റൊരു യുവതിക്ക് 70 മില്യൺ ഡോളർ പിഴയായി നല്കാൻ അമേരിക്കയിലെ കോടതി വിധിച്ചിരുന്നു.
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…