America

ജോസഫ് മാര്‍ത്തോമാ- മഹാനായ ക്രാന്തദര്‍ശിയും, കാലജ്ഞനുമായിരുന്നുവെന്ന് ബിഷപ് സി.വി മാത്യു – പി.പി. ചെറിയാന്‍

ജോസഫ് മാര്‍ത്തോമാ- മഹാനായ ക്രാന്തദര്‍ശിയും, കാലജ്ഞനുമായിരുന്നുവെന്ന് ബിഷപ് സി.വി മാത്യു   – പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമാ സഭയുടെ കാലംചെയ്ത ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത മഹാനായ ക്രാന്തദര്‍ശിയും, അതത് സമയങ്ങളില്‍ സഭയുടെ പ്രതികരണം കാലജ്ഞാനത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്തിരുന്ന കാലജ്ഞാനിയുമായിരുന്നുവെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സി.വി. മാത്യു അഭിപ്രായപ്പെട്ടു.

ഒക്‌ടോബര്‍ 20-ന് ചൊവ്വാഴ്ച രാത്രി എട്ടിന് ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജോസഫ് മാര്‍ത്തോമാ അനുസ്മരണ സമ്മേളനത്തില്‍ പ്രധാന അനുസ്മരണം നടത്തുകയായിരുന്നു ബിഷപ്പ്.

2014 മെയ് മാസം ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ച് ഉദ്ഘാടനംനിര്‍വഹിച്ച ഐ.പി.എല്‍ ഇന്ന് ആഗോളാടിസ്ഥാനത്തില്‍ സഭാ വ്യത്യാസമില്ലാതെ എല്ലാ ചൊവ്വാഴ്ചയും അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്ന അനുഗ്രഹ കൂട്ടായ്മയായി മാറിയതില്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്ന് ആമുഖ പ്രസംഗത്തില്‍ ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ പറഞ്ഞു.

മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗത്തിനായി എത്തിച്ചേരുന്ന സന്ദര്‍ശഭങ്ങളിലെല്ലാം തിരുമേനിയുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചിരുന്നതായി കണ്‍വന്‍ഷന്‍ പ്രാസംഗികനായ മാര്‍ട്ടിന്‍ അല്‍ഫോന്‍സ് പറഞ്ഞു.

സമൂഹത്തില്‍ നിന്നും പുറംതള്ളപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും തിരുമേനി പ്രത്യേകം താത്പര്യം എടുത്തിരുന്നതായി തിരുമേനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സജു പാപ്പച്ചന്‍ അനുസ്മരിച്ചു. സഭയിലെ സീനിയര്‍ പട്ടക്കാരനായ എം.പി. യോഹന്നാന്‍ അച്ചന്‍, മറിയാമ്മ ഏബ്രഹാം (ന്യൂയോര്‍ക്ക്), ദീര്‍ഘവര്‍ഷം തിരുമേനിയുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചിരുന്ന പി.പി. ചെറിയാന്‍,ഷാജി രാമപുരം, റവ.കെ.സി കുരുവിള, അലന്‍ ജി ജോണ്‍, എം.കെ. ഫിലിപ്പ്, റവ.ഡോ. ഇട്ടി മാത്യൂസ്, റവ. മനോജ് ഇടിക്കുള, ഐ.പി.എല്‍ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യൂ, ഡോ. ജോര്‍ജ് വര്‍ഗീസ്, വത്സമ്മ മാത്യു, ജോസ് മാത്യു എന്നിവര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനുംശേഷം യോഗം സമാപിച്ചു.

Cherian P.P.

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

15 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

16 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

19 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago