International

പാകിസ്താന്‍ വിസ വിതരണത്തിനിടയിലെ തിക്കിലും തിരക്കിലും 11 സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് സിറ്റിയിലെ പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ അനുവദിക്കുന്നുണ്ടെന്നറിഞ്ഞാണ് ആളുകള്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് 11 സ്ത്രീകള്‍ മരണപ്പെട്ടത്

Afghan men wait to collect tokens needed to apply for the Pakistan visa, in Jalalabad, Afghanistan October 21, 2020. REUTERS/Parwiz

ജലാലാബാദിലെ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു പാകിസ്താന്‍ കോണ്‍സുലേറ്റ് പാകിസ്താനിലേക്കുള്ള ട്രാവല്‍ വിസ വിതരണം ചെയ്യുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. അതോടെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കഴിഞ്ഞ ഏഴുമാസക്കാലമായി കോവിഡ് കാരണം അഫ്ഗാനിസ്ഥാനില്‍ നിന്നും ട്രാവല്‍ വിസ അനുവദിച്ചിട്ടുണ്ടായിരുന്നില്ല.

ആളുകള്‍ കൂടുതല്‍ കോണ്‍സുലേറ്റില്‍ ഇടിച്ചുകയറി പ്രശ്‌നമുണ്ടാവരുത് എന്നു കരുതിയാണ് പാകിസ്താന്‍ കോണ്‍സുലേറ്റ് അടുത്ത ഒരു ചെറിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് വിസാ വിതരണം മാറ്റിയത്. പക്ഷേ, അപ്രതീക്ഷിതമായി പതിനായിരക്കണക്കിന് അപേക്ഷകരാണ് തടിച്ചു കൂടിയത്. വിസ വിതരണത്തിനുള്ള പേപ്പറുകള്‍ ക്ലിയര്‍ ചെയ്യുന്നതിനാണ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അപേക്ഷകരോട് എത്താന്‍ ആവശ്യപ്പെട്ടത്.

Afghan women wait to receive tokens needed to apply for the Pakistan visa, after some people were killed in a stampede in Jalalabad, Afghanistan October 21, 2020. REUTERS/Parwiz

വളരെ പരിതാപകരമായ കാര്യമാണ് സംഭവിച്ചത്. രാവിലെ ഗേറ്റുകള്‍ തുറക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് നല്‍കി പേപ്പറുകളില്‍ ഉള്‍പ്പെടുത്താനാണ് ആളുകള്‍ ധൃതി കാണിച്ചത്. അപക്ഷേകരില്‍ ഒരാളായ അഹാദ് വെളിപ്പെടുത്തി. സ്ത്രീകളായിരുന്നു ഭൂരിഭാഗവും. അതില്‍ ഗര്‍ഭണികളും പ്രായമുള്ളവരും എല്ലാം ഉണ്ടായിരുന്നു. പ്രായമായ സ്ത്രീകള്‍ ചിലര്‍ നിലത്തു വീണുപോയെങ്കിലും എഴുന്നേല്‍ക്കുവാന്‍ സാധ്യമാവാതെ ബുദ്ധിമുട്ടി. തിരക്കില്‍ ചില സ്ത്രീകള്‍ക്ക് ഗര്‍ഭം അലസിപ്പോയെന്നും മറ്റൊരു ഗര്‍ഭണിയായ സ്ത്രീ തിരക്കില്‍പ്പെട്ടപ്പോള്‍ അവര്‍ക്ക് തിരക്കിലെ പ്രഷര്‍കാരണം അറിയാതെ പ്രസവിച്ചുപോയെന്നും അവരുടെ കുഞ്ഞും തല്‍ക്ഷണം മരിച്ചുപോയെന്നും ചില അപേക്ഷകര്‍ വെളിപ്പെടുത്തി.

മെഡിക്കല്‍ വിസയ്ക്ക് അപേക്കിക്കുവാനും ബന്ധുക്കളെ കാണുവാനുമായി നംഗര്‍ഹാറില്‍ നിന്നും സമീപ പ്രവിശ്യകളില്‍ നിന്നുമായി അതിരാവിലെ മുതല്‍ നിരവധി ആളുകള്‍ കൂട്ടംകൂട്ടമായി എത്തിയിരുന്നു. ഉടനെ അഫ്ഗാനിസ്ഥാന്‍ പോലീസ് നിയന്ത്രിക്കുവാന്‍ എത്തിചേര്‍ന്നെങ്കിലും സമയം കൂടുന്തോറും ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. അതോടെ പോലീസിന് നിയന്ത്രിക്കുവാനായില്ല. സംഭവത്തില്‍ ഇംറാന്‍ഖാന്‍ അതീവ ദുഃഖം രേഖപ്പെടുത്തി.

Newsdesk

Recent Posts

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

27 mins ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

5 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

5 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

22 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

22 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

22 hours ago