Gulf

സൗദി മലയാളീ സമാജം ജിസിസി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തിലേക്കായ് നൽകുന്ന രചനകൾ മുൻപ് പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയോടൊപ്പം സമർപ്പിക്കണം. 

രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ രേഖപ്പെടുത്താൻ പാടില്ല. അവ പ്രത്യേകം തയ്യാറാക്കിയ മറ്റൊരു പേജിൽ ഉൾപ്പെടുത്തി രചനയോടൊപ്പം അയയ്ക്കണം.

കഥകൾ A4 സൈസ് പേപ്പറിൽ പരമാവധി മൂന്ന് പേജിലും കവിതകൾ A4 സൈസ് പേപ്പറിൽ ഒരു പേജിലും ഒതുങ്ങുന്നതായിരിക്കണം. മത്സരത്തിനുള്ള രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ആഗസ്റ്റ് 15 ആണ്.

മലയാള സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. കഥ, കവിത വിഭാഗങ്ങളിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് ആകർഷകമായ പുരസ്കാരങ്ങൾ നൽകും.

കൂടാതെ മത്സരത്തിന് ലഭിക്കുന്ന മികച്ചതും പ്രസിദ്ധീകരണയോഗ്യവുമായ രചനകൾ ഉൾപ്പെടുത്തി സൗദി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കഥാ-കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

കഥയ്ക്കും കവിതയ്ക്കുമായി പ്രത്യേകം തയ്യാറാക്കിയ താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസങ്ങളിലേക്കാണ് രചനകൾ അയയ്ക്കേണ്ടത്. smlfkavithafest@gmail.com smlfkadhafest@gmail.com വിശദവിവരങ്ങൾക്ക് 00966553095517, 00966536232357 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

ജിസിസി രാജ്യങ്ങളിലെ എല്ലാ മലയാളി പ്രവാസി എഴുത്തുകാരും സാഹിത്യ പ്രേമികളും ഈ അവസരം പ്രയോജനപ്പെടുത്തി മത്സരത്തിൽ പങ്കാളികളാകണമെന്ന് സൗദി മലയാളി സമാജം ഭാരവാഹികളായ മാലിക് മഖ്ബൂൽ ആലുങ്ങൽ (പ്രസിഡന്റ്, സമാജം സൗദി ദേശീയ സമിതി) സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്, സമാജം ദമ്മാം ചാപ്റ്റർ) ഡോ. സിന്ധു ബിനു (ജനറൽ സെക്രട്ടറി, സമാജം ദമ്മാം ചാപ്റ്റർ) ഷനീബ് അബൂബക്കർ (ഓർഗനൈസിങ് സെക്രട്ടറി, സമാജം ദമ്മാം ചാപ്റ്റർ) ഫെബിന സമാൻ (ട്രഷറർ, സമാജം ദമ്മാം ചാപ്റ്റർ)  വാർത്താ കുറിപ്പിലൂടെ അഭ്യർഥിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

3 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

4 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

6 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

8 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

1 day ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

1 day ago