ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിന്റെ (India Commonwealth Trade Council) ട്രേഡ് കമ്മീഷണറായ ഡോ. വർഗീസ് മൂലൻ യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിച്ചു. ഇന്ത്യ–EU സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ത്യൻ വ്യവസായങ്ങൾക്കും കയറ്റുമതിക്കാർക്കും നിക്ഷേപകർക്കും നൽകുന്ന അവസരങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്.
ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി യൂറോപ്യൻ പാർലമെന്റിൽ സംസാരിച്ച ഡോ. വർഗീസ് മൂലൻ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കുന്ന വ്യാപാര, നിക്ഷേപ, സാങ്കേതിക സഹകരണ അവസരങ്ങൾ വിശദീകരിച്ചു.
EU സന്ദർശനത്തിന്റെ ഭാഗമായി അയർലണ്ടിൽ എത്തിയ. ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ ഐറിഷ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി സ്വീകരിച്ചു. വർഗീസ് മൂലന്റെ അയർലൻഡ് സന്ദർശനം ഇന്ത്യയുമായി തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ ഊർജ്ജിതമാകാനും ആണ് സാധ്യത. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു ഏറെ പ്രതീക്ഷ നൽകുകയാണ് ഈ സന്ദർശനം.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ വ്യവസായങ്ങൾ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാകുമെന്നും, ഭാവി തലമുറയ്ക്ക് കൂടുതൽ തൊഴിൽ-നിക്ഷേപ സാധ്യതകൾ സൃഷ്ടിക്കാനാകുമെന്നും ഡോ. വർഗീസ് മൂലൻ അഭിപ്രായപ്പെട്ടു.
വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അങ്കമാലി സ്വദേശിയായ ഡോ. വർഗീസ് മൂലൻ പ്രമുഖ വ്യവസായി, സംരംഭകൻ, ചലച്ചിത്ര നിർമ്മാതാവ്, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ഭക്ഷ്യോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, റീട്ടെയിൽ, കയറ്റുമതി, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് ശൃംഖലക്ക് നേതൃത്വം നൽകുന്നു.
ഡോ. മൂലൻ ഇന്ത്യ–കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ എന്ന നിലയിൽ അന്തർദേശീയ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. മുൻകാലങ്ങളിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൺസൾട്ടേറ്റീവ് ബോർഡ് അംഗം, സ്പൈസസ് ബോർഡിന്റെ ദേശീയ വൈസ് ചെയർമാൻ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ ദേശീയ പുരസ്കാരം നേടിയ “റോക്കട്രി: ദ നാമ്പി എഫക്റ്റ്” എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമാണ്.
കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…
ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…
ഡാളസ്: ഫോർട്ട് വർത്തിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…
പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.തേവർ…
സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്,…