Ireland

‘മോനേ ദിനേശാ..ഇത് ലാലേട്ടനാ’.. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലണ്ട് മന്ത്രി

സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം ‘മില്യൺ’ വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം മോഹൻലാലിന് അയർലണ്ടിലും ഒരു ‘VIP ഫാൻ ബോയി’യെ കിട്ടി. ആരാധകർ മാത്രമല്ല, അയർലൻഡ് മന്ത്രിയും ഇപ്പോൾ ലാലേട്ടനായി കയ്യടിച്ചു. അയർലൻഡിന്റെ പബ്ലിക് എക്‌സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ് മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ചിത്രങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച മന്ത്രി, മോഹൻലാലിനെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും രേഖപ്പെടുത്തി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

“കഴിഞ്ഞ വാരാന്ത്യത്തിൽ അയർലൻഡിൽ എത്തിയ മോഹൻലാലിനെ കാണാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നു. അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിനായി അദ്ദേഹം നടത്തിയ കലാപ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ സമൂഹം നമ്മുടെ രാജ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നൽകുന്ന വിലമതിക്കാനാകാത്ത സംഭാവനകളെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു,” എന്നാണ് മന്ത്രിയുടെ കുറിപ്പ്.

മോഹൻലാൽ അയർലണ്ടിൽ എത്തിയതോടെ ആവേശത്തിലായ ഇവിടുത്തെ മലയാളികൾക്ക് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്‌ കൂടി വന്നതോടെ സന്തോഷവും ഡബിളായി. “ഇത് ഞങ്ങടെ ലാലേട്ടനാണെ മോനേ ദിനേശാ..” എന്നാണ് ഐറിഷ് മലയാളികളുടെ കമന്റ്‌..

അതേസമയം, യൂറോപ്പ് ടൂർ നടത്തുന്ന മോഹൻലാലും സംഘവും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. വേദിയിൽ എത്തിയാൽ പ്രായം മറക്കുന്ന ലാലേട്ടൻ, പാട്ട് വന്നാൽ കാലുകൾക്ക് ബ്രേക്കില്ലെന്ന മട്ടിലാണ് ആരാധകരുടെ അഭിപ്രായം. കെ.എസ്. ചിത്രയ്ക്കൊപ്പം പാട്ടുപാടിയും, യുവതാരങ്ങളായ സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവർക്കൊപ്പം ചുവടുവെച്ചും മോഹൻലാൽ വേദിയും കാണികളുടെ മനസ്സും കീഴടക്കി.

“ഇല്ലുമിനാറ്റി” മുതൽ “മേഘം കറുക്കാതാ” വരെയും, “അഴിഞ്ഞാട്ടം” മുതൽ “ബാഹുബലി“ വരെയും—പാട്ട് മാറിയെങ്കിലും ലാലേട്ടന്റെ എനർജി മാറിയില്ലെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. “ഇത് യൂറോപ്പ് ടൂറാണോ, ലാലേട്ടന്റെ ഫിറ്റ്നസ് ഡെമോ ആണോ?” എന്ന തമാശയും ആരാധകർ പങ്കുവെക്കുന്നു. കെ.എസ്. ചിത്ര ആലപിച്ച മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയ 14 മിനിറ്റോളം നീണ്ട സംഗീതസെഗ്മെന്റും വലിയ കൈയടി നേടി. ആ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

4 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

4 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

5 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

5 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

6 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

7 hours ago