Ireland

പുതുമയാർന്ന പരിപാടികളുമായി കോർക്കിലെ ഓണാഘോഷം 2026 ആഗസ്റ്റ് 29ന്

 

കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും. 50 ദിവസം നീണ്ടു നിൽക്കുന്ന  ‘റൺ വിത്ത് മാവേലി’ എന്ന റണ്ണിംഗ് ചലഞ്ച് ആഗസ്റ്റ് 28 ന് സമാപിക്കും. പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പ് വഴി താത്പര്യമുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുത്ത്,  ഏറ്റവും കൂടുതൽ സ്റ്റെപ്പുകൾ നേടി വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനാവുമെന്ന് ഇവൻ്റ് കോർഡിനേറ്റർ രാഹുൽ ബാബു അറിയിച്ചു. കോർക്കിലെ പാചകപ്രേമികൾ മാറ്റുരയ്ക്കുന്ന പായസമേള ഓഗസ്റ്റ് 15 ആം തീയതി നടത്തപ്പെടും. മേളയിൽ പങ്കെടുത്തു വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 

Tilex ടൈറ്റിൽ സ്പോൺസർ ആയി അവതരിപ്പിക്കുന്ന ‘ഒന്നിച്ചോണം പൊന്നോണം’ ആഘോഷത്തിന് അത്തപ്പൂക്കളമൽസരം, സൗഹൃദ വടംവലി, കുട്ടികളുടെ ഓണക്കളികൾ എന്നിവയുണ്ടായിരിക്കും. ഇന്ത്യൻ സ്പൈസ് കിച്ചൻ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം മാവേലിയെ വരവേൽക്കൽ, വഞ്ചിപ്പാട്ട്, കലാപരിപാടികൾ എന്നിവ അരങ്ങേറും. വൈകുന്നേരം JC Mortages സ്പോൺസർ ചെയ്യുന്ന ഗംഭീരമായ M50 മ്യൂസിക് നൈറ്റോടുകൂടി ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്ക് തിരശീല വീഴും. 

ഓണാഘോഷങ്ങളുടെ പ്രവേശന ടിക്കറ്റുകൾ ഇപ്പൊൾ മുതൽ ഓൺലൈനിൽ ലഭ്യമാണ്:

https://cpma.sumupstore.com/products

പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിമിതിയുള്ളതുകൊണ്ട് താത്പര്യമുള്ളവർ എത്രയും പെട്ടന്ന് ബുക്ക് ചെയ്യണമെന്ന് ഭാരവാഹികൾ  അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോർക്ക് പ്രവാസിയെ ബന്ധപ്പെടുക: 087 482 7897.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

3 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

4 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

6 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

8 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

1 day ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

1 day ago