വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചു.
ഈ വര്‍ഷം നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം കമല മത്സരിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തിലാണ് കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒബാമ, ഹിലരി ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയെ ഇരുണ്ടഭരണത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്നും അല്ലെങ്കില്‍ വരും തലമുറകളോട് നമ്മള്‍ ഉത്തരം പറയേണ്ടി വരുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് കമലാ ഹാരിസ് പറഞ്ഞു.
2016 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. മുന്‍പ് സ്റ്റേറ്റ് അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 54കാരിയായ കമല ഹാരിസ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും ആദ്യത്തെ ആഫ്രിക്കന്‍-ഏഷ്യന്‍ വംശജ്ഞയുമാണ് കമല.
എന്നാല്‍ കമലാഹാരിസ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അധിക്ഷേപ പരമാര്‍ശവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
കമലയെ ജോ ബൈഡന്‍ തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നുമായിരുന്നു ട്രംപിന്റെ വിവാദ പ്രസ്താവന.
ജോ ബൈഡനെ തന്നെ അധിക്ഷേപിച്ച ആളാണ് കമല ഹാരിസ് എന്നും ട്രംപ് ആരോപിച്ചിരുന്നു. ട്രംപിന്റെ നോമിനി ബ്രെറ്റ് കവനയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ കമല വിമര്‍ശനം ഉന്നയിച്ചത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു.
A provocative new exhibition, 'Psychiatry: An Industry of Death', is set to open at Hotel…
ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. HSE-യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…
ലൂക്കൻ മലയാളിയായ സുബിൻ സ്റ്റീഫൻ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം .HSE -യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ…
അയർലണ്ടിൽ തണുപ്പ് രൂക്ഷമാകുന്നതിനാൽ എട്ട് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ/സ്നോ വാർണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്, കൂടാതെ രാജ്യവ്യാപകമായി ഐസ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.…
വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവംപ്രേക്ഷകർ നെഞ്ചോടു…