ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ വാർഷിക പിക്നിക്ക് ഒൿടോബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരള അസോസിയേഷൻ /ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻററിൽ വച്ച് വിജയമായി നടത്തുകയുണ്ടായി. പരമ്പരാഗതമായ കളികൾ, സംഗീതം എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പുഴുങ്ങിയ കപ്പ, ചമ്മന്തി, ബാർബിക്യൂ ചിക്കൻ, ഹോട്ട് ഡോഗ്, സാലഡ്, സംഭാരം, തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ എല്ലാവർക്കും ക്രമീകരിച്ചിരുന്നു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കേരള അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം, കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര, ട്രഷറർ ദീപക് നായർ, പിക്നിക് ആൻഡ് റിക്രീയേഷൻ ഡയറക്ടർ സാബു മാത്യു, സാബു അഗസ്റ്റിൻ, എന്നിവർ സമ്മാനദാനം നിർവഹിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡണ്ട് അനശ്വർ മാമ്പള്ളി, അസോസിയേഷൻ മറ്റ് ഭാരവാഹികളായ, ഫ്രാൻസിസ് തോട്ടത്തിൽ, സിജു വി ജോർജ്, ബേബി കൊടുവത്ത്, ദീപു രവീന്ദ്രൻ, ICEC ഭാരവാഹികളായ ടോമി നെല്ലിവേലിൽ, രാജൻ ഐസക്, ബോബൻ കൊടുവത്ത്, പീറ്റർ നെറ്റോ, അസോസിയേഷൻ പ്രവർത്തകരായ സണ്ണി കൊടുവത്ത്, സിജു കൈനിക്കര, ഓസ്റ്റിൻ തുടങ്ങി നിരവധി പേർ ഈ പിക്നിക്കിന്റെ വിജയത്തിനായി പ്രയത്നിച്ചു.
വാർത്ത: സിജു വി ജോർജ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…
വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…
സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…
ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…