America

കേരള ലിറ്റററി സൊസൈറ്റി (ഡാലസ്) പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു

ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിജയകരമായി നടന്നു. ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗാര്ലാണ്ടിലെ  ഡാളസ് കേരള  അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക – സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Screenshot
Screenshot
Screenshot
Screenshot
Screenshot

ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. സൊസൈറ്റിയുടെ 2026 ലെ ഇയർ പ്ളാൻ സെക്രട്ടറി അവതരിപ്പിച്ചു.  പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അദ്ധ്യക്ഷപ്രസംഗം നടത്തി.

പ്രശസ്ത സിനിമാ സംവിധായകൻ ഷാജി എം. ഭദ്രദീപം കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യവും കലയും പ്രവാസ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. ചടങ്ങിന് മിഴിവേകിക്കൊണ്ട് ദീപ ജെയ്സൺ ആലപ്പാടൻ ഗാനാലാപനം നടത്തി

വായനയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം രാജു വർഗീസ്‌ നിർവ്വഹിച്ചു. അദ്ദേഹം ലൈബ്രറിയെക്കുറിച്ച് പ്രത്യേക പ്രസംഗം നടത്തുകയും ചെയ്തു. ജോയിന്റ് ട്രഷറർ സി. വി. ജോർജ്ജ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഉഷ നായർ അവതരിപ്പിച്ച കവിതാ ആലാപനം ശ്രദ്ധേയമായിരുന്നു. 

ഷിജു എബ്രഹാം (കേരള അസോസിയേഷൻ പ്രസിഡന്റ്), സണ്ണി മാളിയേക്കൽ (IPCNT പ്രസിഡന്റ്), മാത്യു നൈനാൻ (ICEC പ്രസിഡന്റ്), സാമുവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്) എന്നിവർ വിവിധ സംഘടനാ പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു

തുടർന്ന് ജെയ്സൺ ആലപ്പാടൻ, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിന് സംഗീതവിരുന്നായി.

പരിപാടിയുടെ പ്രധാന ആകർഷണം “സാഹിത്യവും സിനിമയും” എന്ന വിഷയത്തിൽ നടന്ന സാഹിത്യ സദസ്സായിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എൻ. സ്വാമി ഓൺലൈനിലൂടെ ചർച്ചയിൽ പങ്കു ചേർന്നു. സംവിധായകൻ ഷാജി എം. വിഷയത്തെ ആസ്പദമാക്കി വിപുലമായ പ്രഭാഷണം നടത്തി.

തുടർന്ന് നടന്ന ചർച്ചയിൽ രാജൻ ചിറ്റാർ (നിർമ്മാതാവ്, അഭിനേതാവ്), ജോ കൈതമറ്റം (നിർമ്മാതാവ്, അഭിനേതാവ്), ഹരിദാസ് തങ്കപ്പൻ (ലാന ട്രഷറർ), സന്തോഷ പിള്ള (നാടക രചയിതാവ്) , പി. പി. ചെറിയാൻ, സിജു വി ജോർജ്ജ്, ഫ്രാൻസിസ് തോട്ടത്തിൽ എന്നിവർ സജീവമായി പങ്കെടുത്തു.

ട്രഷറർ സാറ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു. ദർശന മനയത്ത് പരിപാടിയുടെ അവതാരകയായി (MC) മികവുറ്റ രീതിയിൽ ചടങ്ങുകൾ നിയന്ത്രിച്ചു. ഡാലസിലെ നിരവധി സാഹിത്യപ്രേമികൾ പങ്കെടുത്ത ഈ ചടങ്ങ് പ്രാദേശിക സമയം വൈകുന്നേരത്തോടെ സമാപിച്ചു.

വാർത്ത: പി. പി. ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫെബ്രുവരി മാസത്തിലെ മലയാളം മാസ്സ് (Roman) ഫെബ്രുവരി 15ന്

  ഫെബ്രുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…

4 hours ago

സഭാ തിരഞ്ഞെടുപ്പും വരുംതലമുറയും; അധികാരക്കസേരകൾക്കിടയിൽ നഷ്ടമാകുന്ന ആത്മീയത

പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ…

4 hours ago

ഗ്രോസറി വിലയിൽ ഏകദേശം 7% വർധന, രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വർധനവ്

കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ…

6 hours ago

ഇവിടെ ഒരു കൊലപാതകം നടന്നിട്ട്  മുപ്പത്തിയാറു മണിക്കൂറായി ‘ഈ തനി നിറം’ എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ ,…

7 hours ago

അയർലണ്ടിൽ വ്യാജ പരസ്യങ്ങളിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേടിയത് 32 മില്യൺ യൂറോ

അയർലണ്ടിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് പരസ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ €32 മില്യൺ വരുമാനം…

9 hours ago

ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്റർ എത്തി

ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്. ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത്…

1 day ago