വെള്ളിമലഎന്ന. മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.
പ്രശസ്തനടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തി നെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ പുറത്തുവിട്ടത്.
ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചി ലുലു മാളിൽ ചലച്ചിത്ര പ്രവർത്തകരും, അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായി
രുന്നു ട്രയിലർ പ്രകാശനവും , മ്യൂസിക്ക് ലോഞ്ചും നടന്നത്.
ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളിലേക്കു നോക്കാം –
ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെ യൊന്നും കാണുന്നില്ലല്ലോ?
വാവച്ചൻ എന്ന കഥാപാത്രത്തിൻ്റെ വാക്കുകളാണ്.
ആ മലയിപ്പോ ഒരു തലവേദനക്കേസ്സാ
ണല്ലോ?
പണം കായ്ക്കുന്ന മരമാ.. വെള്ളിമല….
ആ മല നമ്മളെ നശിപ്പിക്കും…
ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ…
എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും.’
ട്രയിലറിൽ കേൾക്കുന്നതാണ് മേൽപ്പറഞ്ഞതൊക്കെ… ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രയിലറിലൂടെ വ്യക്തമാകുന്നതാണ്.
ഫന്റാസിയും.,ഹൊററും, ചിരിയും ചിന്തയുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുവാൻ ബൈജു എഴുപുന്ന ഏറെ ശ്രമിച്ചിരിക്കുന്നു.
പരസ്പര സ്നേഹവും വിശ്വാസവും,നിലനിൽക്കുന്ന , അധ്വാനികളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സാൻജോ പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നു
കോ – പ്രൊഡ്യൂസർ – റെജി ജോർജ് കൊന്നത്തറയിൽ
ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർജോയ് മാത്യ സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത,പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻദാസ്, സിദ്ധാർത്ഥ് . പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു.അക്‌സബിജു,.
മനോഹരിജോയ്,. ഷൈനിസാറ.വീണാനായർ.അംബികാ നമ്പ്യാർ,.ചിത്രാ നായർ,. ലക്ഷ്മിശ്രീ., സിജി കെ. നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – സന്തോഷ് ഇടുക്കി.
ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ’
സംഗീതം. ഗോപി സുന്ദർ’.
ഛായാഗ്രഹണം.. ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ,
എഡിറ്റിംഗ് – ഗ്രേ സൺ’
കലാസംവിധാനം. ഹംസ വള്ളിത്തോട്
കോസ്റ്റ്യൂം ഡിസൈൻ – റോസ് റെജിസ്.
മേക്കപ്പ് -ജയൻ പൂങ്കുളം’
സ്റ്റിൽസ്. നൗഷാദ് കണ്ണൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിഖിൽ .കെ. തോമസ്.
അസോസ്സിയേറ്റ് ഡയറക്ടേർസ് – മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ
ഫിനാൻസ് കൺട്രോളർ – ഷിബു സോൺ,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സെന്തിൽ പൂജപ്പുര,
പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ’
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…