ഹൂസ്റ്റൺ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സെപ്റ്റമ്പർ 2 നു ശനിയാഴ്ച മിസ്സോറി സിറ്റി അപ്ന ബസാർ ഓഡിടോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
പ്രൗഢഗംഭീരമായിരുന്ന ചടങ്ങിൽ ആദരണീയരായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ. കെ .പട്ടേൽ, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, റവ.ഫാ. എബ്രഹാം തോട്ടത്തിൽ, ഷുഗർലാൻഡ് സിറ്റി മുൻ കൗൺസിൽമാൻ ടോം എബ്രഹാം, ഗ്ലോറിയ ടോം, കെഎച്എൻഎ പ്രസിഡണ്ട് ജി.കെ. പിള്ള, ക്യാപ്സ് പ്രസിഡണ്ട് നൈനാൻ മാത്തുള്ള, തോമസ് ചെറുകര (ക്നാനായ കമ്മ്യൂണിറ്റി) , സുരേന്ദ്രൻ നായർ, നാരായണൻ നായർ , ലീലാമ്മ ജോൺ, അറ്റോർണി ജീവാ സുഗതൻ തുടങ്ങിവർ മുഖ്യ സംഘാടക പൊന്നു പിള്ളയോടൊപ്പം ചേർന്ന് നിലവിളക്കു കൊളുത്തി ഓണ സംഗമം ഉത്‌ഘാടനം ചെയ്‌തു.
റവ.ഫാ എബ്രഹാം തോട്ടുങ്കലിന്റെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ജഡ്ജ് കെ.പി. ജോർജ്, മേയർ കെൻ മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ എന്നിവർ അവരവരുടെ കൗണ്ടി, സിറ്റികളിൽ ചെയ്യുന്ന ജനോപകരപ്രദമായ വിവിധ പ്രവർത്തനങ്ങളെപ്പറ്റി സംക്ഷിപ്ത വിവരണം നൽകി.പങ്കെടുത്ത എല്ലാവർക്കും തന്നെ ഓണാശംസകൾ അറിയിക്കുന്നതിനും നാട്ടിലെ ഓർമ്മകൾ പങ്കിടുന്നതിനും അവസരം ലഭിച്ചു.
ടി.എൻ ശാമുവേൽ ആലപിച്ച ഓണ കവിതയും ഫാൻസിമോൾ പള്ളത്തുമഠത്തിന്റെ മാവേലിപ്പാട്ടും ആഘോഷത്തിന് മികവ് നൽകി.
പൊന്നു പിള്ള കേരള സീനിയർസ് ഓഫ് ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവർത്തന ങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും പറ്റി വിവരിച്ചു. 20 വർഷങ്ങളായി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റൺ. കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക വേദികളിൽ എപ്പോഴും നിറ സാന്നിധ്യമായിരിയ്ക്കുന്ന ശ്രീമതി പൊന്നു പിള്ളയാണ്.
ഗൃഹാതുരത്വ സ്മരണകൾ ഉണർത്തിയ ആഘോഷത്തിൽ വാവച്ചൻ മത്തായി, ജീമോൻ റാന്നി, ഷിജിമോൻ ജേക്കബ്, ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു),ബാബു തെക്കേക്കര, ജീവ സുഗതൻ തുടങ്ങിയവർ രുചിയും സ്വാദും നിറഞ്ഞ ഓണസദ്യയുടെ വിളമ്പലിന് നേതൃത്വം നൽകി. സുരേഷ് രാമകൃഷ്‌ണൻ നേതൃത്വം
നൽകുന്ന അപ്ന ബസാർ റെസ്റ്റോറണ്ടാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. എല്ലാവരും ചേർന്ന് ഒരു കുടുംബമായി ആസ്വദിച്ച ഈ ഓണാഘോഷം എന്നും ഓർമ്മകളിൽ ഉണ്ടായിരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
മൂന്നു മണിയോടുകൂടി കൂടി ആഘോഷപരിപാടികൾ പര്യവസാനിച്ചു.
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…