വാഷിംങ്ടന്‍ ഡിസി: കോവിഡ് വാക്‌സീന്‍ നല്‍കുന്നതിനെ കുറിച്ചു ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നു. ബൈഡന്‍ പ്രഖ്യാപിച്ച വാക്‌സീന്‍ വിതരണ നയത്തില്‍ മുന്‍ഗണന ലഭിക്കുന്നതു അമേരിക്കന്‍ പൗരന്മാരേക്കാള്‍ ഗ്വാട്ടനാമൊ ബെ തടവുകാര്‍ക്കാണെന്നാണ് ആരോപണം.
സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രമായ ഖാലിദു ഷെയ്ക്ക് അഹമ്മദ് തുടങ്ങിയ കൊടുംഭീകരന്മാരാണ് ക്യൂബയിലുള്ള ഗ്വാട്ടനാമൊ ജയിലില്‍ കഴിയുന്നത്. 2021 മുതല്‍ ഭീകരര്‍ക്കാണ് ബൈഡന്‍ വാക്‌സീന്‍ നല്‍കുന്നതെന്ന് സെനറ്റര്‍ ടെഡ് ക്രൂസിന്റെ കമ്മ്യൂണിക്കേഷന്‍ അഡ്‌വൈസര്‍ സ്റ്റീവ് ഗസ്റ്റ് ആരോപിച്ചു.
ജനുവരി 27ന് ഹെല്‍ത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ടെറി അഡിറിമാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കിയത്. ഗവണ്‍മെന്റിന്റെ ഈ ഉത്തരവ് തികച്ചും വിവേകശൂന്യമാണെന്നും, ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ന്യുയോര്‍ക്കിലെ നിവാസികള്‍ പറഞ്ഞു.
ഡിറ്റെയ്ന്‍ ചെയ്തവര്‍ക്കും, തടവുകാര്‍ക്കും വാക്‌സീന്‍ ലഭിക്കുന്ന ഉത്തരവാണിതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വക്താവ് വ്യക്തമാക്കി. ക്യൂബയിലെ അമേരിക്കന്‍ ജയിലറിയില്‍ 40 ഡിറ്റെയ്‌നികള്‍ മാത്രമാണുള്ളത്. ഇവരിലാണ് 911 മാസ്റ്റര്‍ മൈസ് പ്രതി കൂടെ ഉള്‍പ്പെടുന്നത്. പ്രതിഷേധം ശക്തിപ്പെട്ടതോടെ 27 ലെ ഉത്തരവ് തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായി പെന്റഗണ്‍ അറിയിച്ചു.
By പി.പി. ചെറിയാന്‍
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…