America

മലിനീകരണ സാധ്യത; 38,000 ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ വിപണിയിൽ നിന്ന് തിരിച്ചെടുക്കുന്നു

മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ  തിരികെ വിളിച്ചു. വെള്ളത്തിൽ കറുത്ത നിറത്തിലുള്ള അന്യവസ്തുക്കൾ ഒഴുകിനടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

താഴെ പറയുന്ന അടയാളങ്ങളുള്ള ഉൽപ്പന്നങ്ങളാണ് തിരിച്ചെടുക്കുന്നത്:

അടയാളം: ചുവന്ന പ്ലാസ്റ്റിക് അടപ്പുള്ള ഒരു ഗാലൻ കാനുകൾ.

സെൽ ബൈ ഡേറ്റ് (Sell by date): Oct. 4, 2026.

ലോട്ട് കോഡ് (Lot Code): 39-222 #3.

പ്രധാന സ്റ്റേറ്റുകൾ: ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഒഹായോ, മിഷിഗൺ, വിസ്കോൺസിൻ.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ആണ് ഈ വിവരം പുറത്തുവിട്ടത്. ചിക്കാഗോ സബർബുകളിലും നോർത്ത് വെസ്റ്റ് ഇന്ത്യാനയിലും ഉൾപ്പെടെ നൂറുകണക്കിന് സ്റ്റോറുകൾ മെയ്‌യർ ഗ്രൂപ്പിനുണ്ട്. ഈ ബാച്ചിൽപ്പെട്ട വെള്ളം വാങ്ങിയിട്ടുള്ള ഉപഭോക്താക്കൾ അത് ഉപയോഗിക്കരുതെന്നും സ്റ്റോറുകളിൽ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.

വാർത്ത: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

5 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

7 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

8 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

1 day ago