ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നിഷ്യന്‍ ആസോസിയേഷന്‍ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാനു . “നൊസ്റ്റാൾജിയ 1994” എന്നു പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ വെച്ചു ഹൃദ്യമായ സ്വീകരണം നൽകി. 1994 ൽ രൂപം കൊണ്ട സംഘടനയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ പ്രവർത്തകരും ചേർന്നാണ് സ്വീകരണ സമ്മേളനം ഒരുക്കിയത്.
സെപ്റ്റംബര്‍ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ ബാബു (കോഴിക്കോട്) അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷെരിഫ് പാലോളി (മലപ്പുറം) സ്വാഗതം പറഞ്ഞു.
പി സി കിഷോർ (കോഴിക്കോട്) ഇ സി ജോസ്, പ്രമീള (തൃശ്ശൂർ ജില്ലാ പ്രസിഡന്റ്) ലാലി ജെയിംസ് (തൃശ്ശൂർ കോര്പറേഷൻ കൗൺസിലർ) പി.വി. സണ്ണി മുൻ (കേരളവർമ കോളേജ് യൂണിയൻ മുൻ ചെയർമാൻ) ലാബ് ഓണർസ് അസോസിയേഷനെ പ്രതിനിധീകരിച്ചു ആന്റണി എലിജിയസ് (എറണാകുളം) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
അമേരിക്കയില്‍ മെഡിക്കല്‍ ലാബ് ആന്‍ഡ് എക്‌സ്‌റേ രംഗത്തും, പത്രപ്രവര്‍ത്തന രംഗത്തും പ്രാഗല്‍ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കൂടിയായ പി.പി. ചെറിയാൻ സംഘടനയുടെ സ്ഥാപക പ്രസിഡന്റാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ ബാബു
ചെറിയാനെ പൊന്നാട അണിയിച്ചു ആദരിച്ചു.
സംഘടനയുടെ ആരംഭത്തെക്കുറിച്ചു മുൻ സ്ഥാപക സെക്രട്ടറി പി സി കിഷോർ വിശദീകരിച്ചു. പങ്കെടുത്ത എല്ലാവരും തങ്ങളുടെ പൂർവ്വ കാല സ്മരണകൾ പങ്കു വച്ചു.
കേരളത്തില്‍ ലബോറട്ടറി മെഡിസിന്‍ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെ ക്‌നിഷ്യന്‍സ് അസ്സോസിയേഷന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ തുടക്കം കുറിച്ചത് 1994 ല്‍ തൃശൂരില്‍ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവര്‍ത്തിച്ചവര്‍ പി.പി.ചെറിയാന്‍, കെ.എ. പ്രസാദ്, ജോസ്, ടി.എ.വര്‍ക്കി , വിജയന്‍പിള്ള, കെ.പി.ദിവാകരന്‍ തുടങ്ങിയവരായിരുന്നു.
ട്രഷറർ അസ്‌ലം മിഡിനോവ (കണ്ണൂർ) ‘നൊസ്റ്റാൾജിയ 1994’ ഒരു അവിസ്‌മരണീയ ചടങ്ങാക്കാൻ സഹായിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു.
ജീമോന്‍ റാന്നി
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…