ന്യൂ ജേഴ്‌സി: സെപ്പ് എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡൻറ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള 15 മുതൽ 17 വരെ പ്രായ മുള്ള മിടുക്കന്മാരെയും മിടുക്കികളെയും സ്കോളർഷിപ്, മെന്റർഷിപ്, കരിയർ ഡെവലൊപ്മെന്റ് അവസരങ്ങൾ മുതലായവ സ്വന്തമാക്കുവാൻ വേദി ഒരുക്കുക എന്നുള്ളത്. ഇൻഗ്ലീഷിൽ “റൈസ്” അഥവാ “ഉയരുക” എന്ന അർദ്ധം വരുന്ന പ്രോഗ്രാം സ്കീമിദ് ഫ്യൂച്ചർസ് ആൻഡ് റോഡ്‌സ് ട്രസ്റ്റ് എന്ന കമ്പനിയുടെ സന്നദ്ധതയുള്ള മിടുക്കന്മാരായ ടീൻസിനായി ഒരുക്കിയിട്ടുള്ളതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14 ആണ്. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസരം അമേരിക്ക റീജിയൻ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.
ഇത് ഒരു ഗ്ലോബൽ ടാലെന്റ് പ്രോഗ്രാം കൂടിയാണ്. ഒരു നല്ല നാളേക്കുവേണ്ടി വീക്ഷണയത്തോടെ പ്രവർത്തിക്കുന്ന അതിസമർഥ്യമുള്ളവരെ യും, നല്ല താലന്തുകൾ ഉള്ള യുവാക്കളെയുമാണ് തിരഞ്ഞെടുക്കുന്നത് എന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വെബ് സൈറ്റ് WMCAMERICA.ORG/RISE സന്ദർശിക്കേണ്ടതാണെന്ന് അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ പറഞ്ഞു.
കൂടാതെ ഫ്ലായറിൽ കൊടുത്തിരിക്കുന്ന ഈമെയിലിലും ( wmcamerica.sep@gmail.com ) ബന്ധപ്പെടാവുന്നതാണ്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ ഡോക്ടർ വിജയ ലക്ഷ്മി, പി. സി. മാത്യു, ജോൺ മത്തായി, ചാക്കോ കോയിക്കലേത്, ജോസഫ് ഗ്രിഗറി, തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ മുതലായവർ മുക്ത കണ്ഠം പ്രശംസിച്ചു. മലയാളി മാതാപിതാക്കൾ കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിൽ ചേർക്കുവാൻ പ്രചോദനം നൽകണമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു അഭ്യർത്ഥിച്ചു.
പി പി ചെറിയാൻ
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…