America

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണപ്പൊലിമയാക്കി ലീഗ് സിറ്റി മലയാളികൾ

ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെട്ടു. പരിപാടികൾ എല്ലാ അർത്ഥത്തിലും ഒരു വൻ വിജയമായിത്തീർത്തതിന് സംഘാടകർ എല്ലാവർക്കും പ്രത്യേകം നന്ദി അർപ്പിച്ചു.

സ്ളേയിൽ എത്തിയ സാന്ത എല്ലാവരിലും കൗതുകമുണർത്തി.

ഹ്യൂസ്റ്റൺ-ഗാൽവെസ്ടൺ പ്രദേശത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ ആയ അലൻ ജെയിംസായിരുന്നു  പരിപാടിയുടെ മുഖ്യ സ്പോൺസർ. കൂടാതെ ടെക്സസിലെ തന്നെ മുൻനിര മോർഗേജ് കമ്പനിയായ ഫസ്റ്റ് സ്റ്റെപ് മോർഗേജ്, എബി എബ്രഹാം സഹ സ്പോൺസറുമായിരുന്നു.

ലിഷ ടെൽസൻറെയും, ഡോ. സുജിത് നായരുടെയും നേതൃത്വത്തിലുള്ള ഫ്യൂഷൻ കരോൾ പാട്ടുകളോടുകൂടി പരിപാടികൾ തുടക്കം കുറിച്ചു.

ഇതോടൊപ്പം അമേരിക്കയിലെ പ്രശസ്ത മജിഷ്യനായ കർട്ട് മില്ലറിന്റെ ജാലവിദ്യ ഏവരെയും അത്ഭുതപ്പെടുത്തി.

മൊയ്തീൻകുഞ്ഞു, സന്തോഷ് പിള്ള, ബിജു ശിവാനന്ദൻ, ആൻന്റണി ജോസഫ്, തോമസ് ജോസഫ്, മനാഫ് കുഞ്ഞു, ഷോണി ജോസഫ്, ജോർജ് പൗലോസ്, സോജൻ പോൾ  എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നാടൻ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകുന്ന കേരളത്തനിമയാർന്ന തട്ടുകടയിൽ   നിന്നും പരമ്പരാഗത സമോവർ ചായ, പൊറോട്ട, അപ്പം, നാടൻ പോത്തിറച്ചിക്കറി, നാടൻ കോഴിക്കറി, ഓംലറ്റ് എന്നിവയോടൊപ്പം മറ്റു അനേക കേരള വിഭവങ്ങളും ആസ്വാദകരമായിരുന്നു. നാട്ടിൽ കുടുംബത്തോടപ്പം ഒരു ക്രിസ്മസ് ആഘോഷിച്ചതിന്റെ ഒരു പ്രതീതി ഉണർത്തുന്നതായിരുന്നു വിന്റർ ബെല്സ് 2022.

അമേരിക്കൻ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം കൗതുകമുണർത്തിക്കൊണ്ടു ഒരുക്കിയ അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകൾ, വൈവിധ്യമാർന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകൾ, അലങ്കാരങ്ങൾ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.

ഇതോടൊപ്പം മുതിർന്നവരുടെയും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാർന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ യേകുന്നതായിരുന്നു.

മത സൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളർപ്പിച്ച ജോജി സാം ജേക്കബ് അഭിപ്രായപ്പെട്ടു.

പരസ്പര കൂട്ടായ്‍മയുടെയും, കുടുമ്പ ബന്ധങ്ങളുടെയും ആഴം കൂടുതൽ ഊട്ടിയുറപ്പിക്കുവാൻ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളും ഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റർ ബെല്സ് മറ്റുള്ളവർക്കും ഒരു മാതൃകയാകട്ടെ.

രാജൻകുഞ്ഞു ഗീവർഗീസ്, സോജൻ ജോർജ്, ഡോ. രാജ്കുമാർ മേനോൻ, ബിജോ സെബാസ്റ്റിൻ, മാത്യു പോൾ, വിനേഷ് വിശ്വനാഥൻ, ഡോ. നജീബ് കുഴിയിൽ, ഡോ.ജേക്കബ് തെരുവത്ത്,  ടെൽസൺ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരൻ, വിനേഷ് വിശ്വനാഥൻ, രാജേഷ് പിള്ള, ജിജു ജോൺ, ജോബിൻ പന്തലാടി, സുനിൽ ഫിലിപ്പ്, റിജോ ജോർജ്,  സിഞ്ചു ജേക്കബ്, റെജി ഷിബു, എലേന ടെൽസൺ, ആൻ ബിജോ, സീന മാത്യൂസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Share
Published by
Sub Editor
Tags: America

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

19 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

19 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

23 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago