കോഴിക്കോട്: രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത പുറത്ത് വരണമെന്ന് കേസില് ജയില് മോചിതനായ പേരറിവാളന്. അമ്മ അര്പുതാമ്മാളിനൊപ്പം കോഴിക്കോട് ലിറ്ററേച്ചര് ഫെസ്റ്റിവെലില് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേസിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും പേരറിവാളനും അമ്മയും പറഞ്ഞു.
അമ്മയുടെ പോരാട്ടത്തിന്റെ ഫലമാണ് താന് ഇന്നിവിടെ ഇരിക്കുന്നതെന്ന മുഖവുരയോടെയാണ് പേരറിവാളന് സംസാരം തുടങ്ങിയത്. മുപ്പത്തൊന്ന് കൊല്ലത്തെ ജയില് വാസവും മോചനത്തിനായി അമ്മ അര്പുതമ്മാളിന്റെ പോരാട്ടവും. നീതിക്കായി പോരാടുന്നവര്ക്ക് പ്രചോദനമാണ് അമ്മയുടെ ജീവിതമെന്നും പേരറിവാളന് പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് ഇന്നും പൂര്ത്തിയാവാതെ അവശേഷിക്കുകയാണ്. സത്യം പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോചനത്തിന് വഴിയൊരുത്തിയതില് നിര്ണ്ണായകമായത് എസ് പി ത്യാഗരാജന്റെ റിപ്പോര്ട്ടാണ്. കുറ്റസമ്മതമൊഴി തെറ്റായിരുന്നുവെന്ന വസ്തുത വെളിപ്പെടാന് ഇത് സഹായിച്ചു. ഓട്ടേറെ പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു ജയില്വാസം. തൂക്കുകയര് വിധിച്ചപ്പോള് വല്ലാത്ത
മാനസീകാവസ്ഥയിലായിരുന്നെന്നും പേരറിവാളന് പറഞ്ഞു.
മകന് തെറ്റ് ചെയ്യില്ലെന്ന് ബോധ്യമുണ്ടായിരുന്നുവും ഇതാണ് വീട്ടിലൊതുങ്ങിയിരുന്ന തനിക്ക് പോരാട്ടത്തിന് കനല്പകര്ന്ന വികാരമതായിരുന്നുവെന്ന് അര്പുതമ്മാള് പറഞ്ഞു. മകന്റെ മൃതദേഹം എടുത്ത് കൊണ്ടു പോകാന് ആവശ്യപ്പെട്ട് വരെ സര്ക്കാര് കത്തയച്ചു. ഇതൊന്നും തന്നെ തളര്ത്തിയില്ലെന്ന് അര്പുതമ്മാള് കൂട്ടിച്ചേര്ത്തു. രാജീവ് ഗാന്ധിയും എന്റെ ജീവിതവും എന്ന ചര്ച്ചക്കിടെയാണ് പേരറിവാളനും അമ്മ അര്പുത അമ്മാളും അനുഭവങ്ങള് പങ്കുവെച്ചത്. മാധ്യമ പ്രവര്ത്തക അനുശ്രീ മോഡറേറ്ററായി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…