America

മലങ്കര മാർത്തോമാ സുറിയാനി സഭക്കു മൂന്ന് വികാരി ജനറാളന്മാർ കൂടി -പി പി ചെറിയൻ

ന്യൂയോർക് /തിരുവല്ല : മലങ്കര മാർത്തോമ സുറിയാനി സഭയുടെ വികാരി ജനറാളന്മാരുടെ  നിയോഗ ശുശ്രൂഷ ഡിസംബർ 1  വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ ചാപ്പലിൽ വച്ച് ഭക്തിനിർഭരമായ ചടങ്ങിൽ നടത്തപ്പെട്ടു. നിയോഗ ശുശ്രുഷക് മാർത്തോമാ മെത്രാപോലീത്ത,നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ,എപ്പിസ്കൊപ്പാമാർ, റമ്പാൻ അച്ചന്മാർ, പട്ടക്കാർ എന്നിവർ നേത്ര്വത്വം നൽകി.

സഭാ കൗൺസിലിൻറെ ആലോചനയോടും, എപ്പിസ്കോപ്പൽ സിനഡ് അംഗീകാരത്തോടുംകൂടി  ദിവ്യശ്രീമാൻമാരായ റവ. തോമസ് കെ ജേക്കബ് ( വികാരി, തോന്ന്യമാല സെന്റ് തോമസ് മാർത്തോമാ ഇടവക), റവ.ഡോ. ഷാം പി തോമസ് (ഡയറക്ടർ, ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ), റവ. കെ വി ചെറിയാൻ (വികാരി,  മല്ലപ്പള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക) എന്നീ കശീശന്മാരെയാണ്  സഭയുടെ പുതിയ മൂന്ന് വികാരി ജനറാളന്മാരായി നിയമിച്ചത്.

മാർത്തോമ സഭയിൽ  പ്രധാന സ്ഥാനമാണ് വികാരി ജനറാളന്മാർക്ക് . വികാരി ജനറൽ മെത്രാപ്പോലീത്തയുടെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കുകയും ഇടവകകളുടെ ഭരണപരമായ ഉത്തരവാദിത്വങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുകയും ചെയ്യുന്നു. ഇടവകകളുടെ ഏകോപനും , ഭരണം, അജപാലനം, പരിപാലനം എന്നിവയിൽ വികാരി ജനറാളന്മാർ നിർണായക പങ്കുവഹിക്കുന്നു. സഭയുടെ പ്രാദേശിക തലത്തിലും കേന്ദ്ര തലത്തിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കുവാൻ മെത്രാപ്പോലീത്ത, മറ്റു ബിഷപ്പുമാർ, വൈദികർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. അജപാലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,ഇടവകകൾ സന്ദർശിക്കുക,വൈദികർക്കും,ആത്മായൻമാർക്കും ആവശ്യമായ ആത്മീയ പരിശീലനം നൽകുക, എന്നിവയും വികാരി ജനറൽമാരുടെ ചുമതലകളിൽ ഉൾപ്പെടുന്നു.

പുതിയതായി ചുമതലയിലേക്ക് പ്രവേശിക്കുന്ന വികാരി ജനറാൾമാരുടെ സേവനം സഭയുടെ വികസനത്തിനും,സുവിശേഷ വ്യാപനത്തിനും,മുഖാന്തമായിത്തീരുവാൻ ഇടയാകട്ടെ എന്ന്  അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇന്ധന ആശ്വാസ പാക്കേജ് പ്രഖ്യാപനം: ഡീസലിന് 20 സെന്റ്, പെട്രോളിന് 15 സെന്റ് കുറവ്; അലവൻസ് ഇരട്ടിയാക്കി, NORA ലെവി നിർത്തിവെക്കും

നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…

8 hours ago

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്; യാത്രക്കാർ ദുരിതത്തിൽ

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…

12 hours ago

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…

12 hours ago

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…

12 hours ago

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്; $69,000-ത്തിന് താഴെയെത്തി

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…

12 hours ago

ഷിക്കാഗോയിൽ വെടിവെയ്പ്പ് പരമ്പര; നാല് മരണം, 9 പേർക്ക് വെടിയേറ്റു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…

13 hours ago