America

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവൽക്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ അറിവുകൾ പകർന്നുനൽകി. മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 3:30-ന് ഗാർലൻഡിലെ ഐ.സി.സി ബാങ്ക്വറ്റ് ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ‘നിയമ അവബോധവും കുടുംബ മൂല്യങ്ങളും’ എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാർ.

അമേരിക്കയിലെ സങ്കീർണ്ണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാർക്കിടയിൽ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അഭിഭാഷകരായ സൗമ്യ ജോർജ്, മെലിസ റോയ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

അപകടങ്ങൾ സംഭവിക്കുമ്പോൾ പാലിക്കേണ്ട നിയമനടപടികളെക്കുറിച്ചും വ്യക്തിഗത അവകാശങ്ങളെക്കുറിച്ചും അറ്റോർണി സൗമ്യ ജോർജ് വിശദീകരിച്ചു .ട്രസ്റ്റുകൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാവി തലമുറയ്ക്കായി സ്വത്തുക്കൾ സുരക്ഷിതമായി കൈമാറുന്ന രീതികളെക്കുറിച്ചും അറ്റോർണി മെലിസ റോയ് ക്ലാസ്സുകൾ എടുത്തു.കുടുംബങ്ങളുടെ സാമ്പത്തികവും നിയമപരവുമായ ഭാവി സുരക്ഷിതമാക്കുന്നതിനായി എടുക്കേണ്ട മുൻകരുതലുകൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു.

സെമിനാറിൽ പങ്കെടുത്തവർക്ക് തങ്ങളുടെ lസംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദഗ്ദ്ധരിൽ നിന്ന് മറുപടി തേടാനുമുള്ള അവസരവും ലഭിച്ചു. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ ഇത്തരം പരിപാടികൾ ഇനിയും തുടരുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം ആമുഖമായി അറിയിച്ചു. നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് എന്നിവർ നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

9 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

11 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

11 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

13 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

14 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

15 hours ago