ന്യൂയോർക് /തിരുവല്ല : മലങ്കര മാർത്തോമ സുറിയാനി സഭയുടെ വികാരി ജനറാളന്മാരുടെ നിയോഗ ശുശ്രൂഷ ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ ചാപ്പലിൽ വച്ച് ഭക്തിനിർഭരമായ ചടങ്ങിൽ നടത്തപ്പെട്ടു. നിയോഗ ശുശ്രുഷക് മാർത്തോമാ മെത്രാപോലീത്ത,നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ,എപ്പിസ്കൊപ്പാമാർ, റമ്പാൻ അച്ചന്മാർ, പട്ടക്കാർ എന്നിവർ നേത്ര്വത്വം നൽകി.
സഭാ കൗൺസിലിൻറെ ആലോചനയോടും, എപ്പിസ്കോപ്പൽ സിനഡ് അംഗീകാരത്തോടുംകൂടി ദിവ്യശ്രീമാൻമാരായ റവ. തോമസ് കെ ജേക്കബ് ( വികാരി, തോന്ന്യമാല സെന്റ് തോമസ് മാർത്തോമാ ഇടവക), റവ.ഡോ. ഷാം പി തോമസ് (ഡയറക്ടർ, ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ), റവ. കെ വി ചെറിയാൻ (വികാരി, മല്ലപ്പള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക) എന്നീ കശീശന്മാരെയാണ് സഭയുടെ പുതിയ മൂന്ന് വികാരി ജനറാളന്മാരായി നിയമിച്ചത്.
മാർത്തോമ സഭയിൽ പ്രധാന സ്ഥാനമാണ് വികാരി ജനറാളന്മാർക്ക് . വികാരി ജനറൽ മെത്രാപ്പോലീത്തയുടെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കുകയും ഇടവകകളുടെ ഭരണപരമായ ഉത്തരവാദിത്വങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുകയും ചെയ്യുന്നു. ഇടവകകളുടെ ഏകോപനും , ഭരണം, അജപാലനം, പരിപാലനം എന്നിവയിൽ വികാരി ജനറാളന്മാർ നിർണായക പങ്കുവഹിക്കുന്നു. സഭയുടെ പ്രാദേശിക തലത്തിലും കേന്ദ്ര തലത്തിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കുവാൻ മെത്രാപ്പോലീത്ത, മറ്റു ബിഷപ്പുമാർ, വൈദികർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. അജപാലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,ഇടവകകൾ സന്ദർശിക്കുക,വൈദികർക്കും,ആത്മായൻമാർക്കും ആവശ്യമായ ആത്മീയ പരിശീലനം നൽകുക, എന്നിവയും വികാരി ജനറൽമാരുടെ ചുമതലകളിൽ ഉൾപ്പെടുന്നു.
പുതിയതായി ചുമതലയിലേക്ക് പ്രവേശിക്കുന്ന വികാരി ജനറാൾമാരുടെ സേവനം സഭയുടെ വികസനത്തിനും,സുവിശേഷ വ്യാപനത്തിനും,മുഖാന്തമായിത്തീരുവാൻ ഇടയാകട്ടെ എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…