ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ (MAR THOMA VISION) മെയ് 22 നു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ മിഴി തുറന്നു.
സഭയുടെ മിഷൻ പ്രവർത്തനങ്ങൾ, വിവിധ പ്രോഗ്രാമുകൾ, അറിയിപ്പുകൾ, ധ്യാനം , അഭിമുഖങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവ മാർത്തോമാ വിഷൻ ഓൺലൈൻ ചാനലിലൂടെ ലോക മെങ്ങുമുള്ള സഭാജന ങ്ങൾക്ക് ലഭ്യമാവും.
മംഗലപ്പുഴ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്ന് യോഗത്തിൽ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) അധ്യക്ഷത വഹിച്ചു .ഡോ:യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത പ്രാരംഭ പ്രാർത്ഥന നടത്തി. സഭാ സെക്രട്ടറി റവ:സി.വി. സൈമൺ സ്വാഗതം ആശംസിച്ചു. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷ പ്രസംഗത്തിന് ശേഷം മെത്രപൊലീത്ത ഡോ:തിയോഡോഷ്യസ് മാർത്തോമ നിലവിളക്കിൽ തിരികൊളുത്തി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മാർത്തോമാ വിഷൻ ലോഗോ ചല ചിത്ര നടനും ഗായകനുമായ റിനി ടോം നിർവഹിച്ചു. ഓൺലൈൻ ചാനലായ മാർത്തോമാ വിഷനു നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു. സാം ചെമ്പകത്തിൽ ( കൺവീനർ ) നന്ദി പറഞ്ഞു .ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിച്ചു.ജോയ്‌സി മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു
അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ( ചെയർമാൻ ) റവ. സി. വി. സൈമൺ ( സഭാ സെക്രട്ടറി ) രാജൻ ജേക്കബ് ( സഭാ ട്രസ്റ്റി ) സാം ചെമ്പകത്തിൽ ( കൺവീനർ ) ഡി. എസ്. എം. സി ഡയറക്ടർ റവ. ആശിഷ് തോമസ് ( പ്രൊഡക്ഷൻ ഹെഡ് ) റവ. ഷാം. പി. തോമസ്, റവ. വിജു വർഗീസ്, റവ. എബ്രഹാം വർഗീസ്, റവ. അനി അലക്സ്, വർഗീസ്. സി. തോമസ്, മോഡി. പി. ജോർജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവർത്തകർ. പുതിയ ചാനലിന്റെ വിജയത്തിനായി ഏവരുടെയും പ്രാർ ത്ഥനയും പിന്തുണയും സാം ചെമ്പകത്തിൽ (കൺവീനർ)*അഭ്യർത്ഥിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…