America

മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ സൺഡേ സ്കൂൾ മത്സര വിജയികളെ അനുമോദിച്ചു -പി പി ചെറിയാൻ

മസ്‌ക്വിറ്റ് (ഡാളസ്): മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിൽ വെച്ച് സംഘടിപ്പിച്ച സൺ‌ഡേ സ്കൂൾ ഗാനമേള, പ്രഭാഷണം, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഡാലസ് സെന്റ് പോൾസ് മാർ തോമ ചർച്ചിൽ നിന്ന് പങ്കെടുത്തു വിജയികളായവരെ അനുമോദിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നിന്ന് പങ്കെടുത്ത 22 പേരിൽ ജോവാൻ സൈമൺ: (സീനിയർ ഗ്രൂപ്പ്  പ്രഭാഷണം രണ്ടാം സ്ഥാനം), ആരോൺ രജിത്ത്: (ജൂനിയർ ഹൈ ഗ്രൂപ്പ്  ഗാനം രണ്ടാം സ്ഥാനം), സീനിയർ ഹൈ ഗ്രൂപ്പ്   മായ ഈസോ: രണ്ടാം സ്ഥാനം.എന്നിവരാണ് വിജയികളായത്
  ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദനച്ചടങ്ങിൽ സിഎസ്ഐ കൊല്ലം-കൊട്ടാരകര ഭദ്രാസന  അധ്യക്ഷൻ റവ.ഡോ.ഉമ്മൻ ജോർജ് വിജയികൾക്ക് പ്ലാക്കുകൾ നൽകി ആദരിച്ചു.

സെന്റ് പോൾസ് മാർ തോമ ചർച്ചിൽ നിന്നും ടെസ്സ ടോബി, ലിയോൺ ജേക്കബ്, ഏലിയാ തോമസ്, റിമ ചേലഗിരി, യോഹാൻ അലക്സ്, ബെനിറ്റ ബിജു, ആദിഷ് രജിത്ത്, ആരോൺ രജിത്ത്, രോഹൻ ചേലഗിരി, ട്വിങ്കിൾ ടോബി, ആനെറ്റ് അലക്സ്, ബെസലാൽ ജോർജ്, നേഹ അനീഷ്, മായ ഈസോ, ജെയിൻ തോമസ്, ജോവാൻ സൈമൺ എന്നിവരും ബൈബിൾ ക്വിസ്സിൽ എലൈജാ തോമസ്, ട്വിങ്കിൾ ടോബി, ആദിഷ് രജിത്ത്, ആരോൺ രജിത്ത്, ബെനിറ്റ ബിജു, നിയ ജോർജ്, നേഹ ജോർജ്, രോഹൻ ചേലഗിരി എന്നിവരും പങ്കെടുത്തു.

ഇടവക വികാരി ഷൈജു  സി ജോയ് കുട്ടികളെ പരിശീലിപ്പിച്ച സോജി സ്കറിയാ, കെസിയ, സൺഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. സൺ‌ഡേ സ്കൂൾ സൂപ്രണ്ട് തോമസ് ഈശോ നന്ദി പറഞ്ഞു.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

5 mins ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

2 hours ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

4 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

5 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

8 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

21 hours ago