America

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസ് ജൂലൈ മൂന്നു മുതൽ  ന്യൂയോർക്കിൽ

ന്യൂയോർക്ക്  :  മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി കോൺഫ്രൻസ് ജൂലൈ മാസം മൂന്നാം തീയതി മുതൽ ആറാം തീയതി വരെ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലുള്ള മാരിയറ്റ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു.

നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ്, അടൂർ ഭദ്രാസന ബിഷപ് മാത്യൂസ് മാർ സെറാഫിം, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഇന്ത്യ മിനിസ്ട്രിസ് സ്ഥാപകരായ ഡോ. പി.സി. മാത്യു, ശ്രീമതി. സിബി മാത്യു എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

 ഇംഗ്ലീഷ് / യൂത്ത് / ചിൽഡ്രൻ ട്രാക്കുകൾക്ക് മുഖ്യ പ്രസംഗകരോടൊപ്പം വിവിധ സെഷനുകൾക്ക് ടോം ഫിലിപ്പ് (Lay Chaplain), ഡോ. സുസൻ തോമസ് (Clinical Social Work), ഡോ. ഷിബി എബ്രഹാം (Child & Adolescent  Psychologist) ശ്രീമതി. ബെറ്റ്സി ചാക്കോ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം “കുടുംബം: വിശ്വാസഭൂമിക” അഥവാ “Family: Faithscape” എന്നതാണ്.

എല്ലാവരെയും ഉൾക്കൊള്ളുക എന്ന കാഴ്ചപ്പാടിൽ  Malayalam Adults , English Adults, യുവജനങ്ങൾ, കുട്ടികൾ/ഭിന്ന ശേഷിയുള്ള കുട്ടികൾ എന്നിങ്ങനെ നാലു ട്രാക്കുകളാണ്  ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്. mtfc2025.org എന്ന വെബ്സൈറ്റിലൂടെ കോൺഫ്രൻസിനു രജിസ്റ്റർ ചെയ്യുന്നതിനു സാധിക്കും.

 ഈ വർഷത്തെ കോൺഫെറെൻസിനു ആതിഥ്യം നൽകുന്നത് നോർത്ത് ഈസ്ററ് RAC ആകുന്നു.

കോൺഫ്രൻസിൻറെ നടത്തിപ്പിനായി ഭദ്രാസന ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷനും റവ. വി.റ്റി. തോമസ് ( വൈസ് പ്രസിഡന്റ്) തോമസ് ജേക്കബ് -ഷാജി (ജനറൽ കൺവീനർ) കുര്യൻ തോമസ് (ട്രഷറർ) ബെജി റ്റി. ജോസഫ് (അക്കൗണ്ടൻറ്) റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി) ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ) എന്നിവരുൾപ്പെട്ട വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

വിവിധ സബ് കമ്മിറ്റികളുടെ ചെയർ പേഴ്സൺമാരായി റവ. ഡോ. പ്രമോദ് സഖറിയ, റവ. ജോസി ജോസഫ്, റവ. ക്രിസ്റ്റോഫർ പി. ഡാനിയേൽ, റവ. ജോൺ ഫിലിപ്പ്, റവ. അജിത് വര്ഗീസ്, റവ. ആശിഷ് തോമസ് ജോർജ്, റവ. ജോബിൻ ജോൺ, റവ. ജോൺസൻ ഡാനിയേൽ, റവ. എം.സി. വര്ഗീസ്, റവ. റ്റി . എസ്സ്. ജോസ്. റവ. പി.എം. തോമസ്, റവ. ഡോ. മോനി മാത്യു, റവ. ജെയ്‌സൺ വര്ഗീസ് എന്നിവരും കൺവീനർമാരായി ശാമുവേൽ കെ. ശാമുവേൽ, സി.വി. സൈമൺകുട്ടി, ഡോ. ജോൺ കെ. തോമസ്, ജിജി ടോം, റോയ് സി. തോമസ്, സജി ജോർജ്,  ജിബി പി. മാത്യു, റിനു വര്ഗീസ്, ബിജു ചാക്കോ, കോരുത് മാത്യു, ചെറിയാൻ വര്ഗീസ്, ഷേർളി തോമസ്, ഡോ. ബെറ്റസി മാത്യു, സ്നേഹ ഷോൺ, സൂസൻ ചെറിയാൻ വര്ഗീസ്, നീതി പ്രസാദ് എന്നിവരും പ്രവർത്തിക്കുന്നു. 

റിപ്പോർട്ട്: ജീമോൻ റാന്നി 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

4 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

6 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

7 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

7 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

7 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

7 hours ago