ഡാലസ്: ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രക്കാർ ഉൾപ്പെടെ എല്ലാവർക്കും ജൂൺ 2 വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കി. കൗണ്ടി, ഗവൺമെന്റ് സ്ഥാപനങ്ങൾ, എയർലൈൻസ് എന്നിവ മാസ്ക് നിർബന്ധമാക്കി ആഴ്ചകൾക്കുശേഷമാണ് ഡിഎഫ്ഡബ്ല്യുവിൽ മാസ്ക്ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയത്.
എയർപോർട്ട് ജീവനക്കാർക്ക് ഏപ്രിൽ മുതൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നുവെങ്കിലും മറ്റുള്ളവർക്ക് ഇത് ബാധകമാക്കിയിരുന്നില്ല.എയർപോർട്ടിന് സ്വന്തമായ പൊലീസ് ഫോഴ്സ് ഉണ്ടെങ്കിലും നിയമം ഏപ്രകാരമാണ് നടപ്പാക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടെർമിനലുകളെ തമ്മിൽ ബന്ധിക്കുന്ന സ്കൈ ലിങ്ക് ട്രെയിനുകളിൽ സഞ്ചരിക്കുന്നവരും മാസ്ക്ക് ധരിക്കണം.
യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്നതിനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്ന് ഡിഎഫ്ഡബ്ല്യു എയർപോർട്ട് സിഇഒ ഡൺഹൗ പറഞ്ഞു. എന്നാൽ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരേയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം…
ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ…
ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക് 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര്…
അലബാമ: അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച് അമ്മയെയും രണ്ട് മക്കളെയും കാണാതായി. ജനുവരി…
വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ പരിശോധനയിൽ രണ്ടായിരത്തോളം യോഗ്യതയില്ലാത്ത ട്രക്ക്…
വാഷിംഗ്ടൺ ഡി സി :2025-ൽ PayPal, Venmo, CashApp തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾ വഴി പണമിടപാടുകൾ നടത്തിയവർക്ക് അമേരിക്കൻ നികുതി…