ഫിലഡെൽഫിയ – ഫിലാഡൽഫിയയിൽ ദീർഘവർഷങ്ങളായി താമസിച്ചു വന്നിരുന്ന മാത്യു കുരുവിള (78 വയസ്സ്) നിര്യാതനായി. പരേതൻ തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയിൽ കുടുംബാംഗമാണ് (പെരുമ്പള്ളിക്കാട്ട് ഗ്രേസ് വില്ല,ഗാന്ധിനഗർ, കോട്ടയം) ഭാര്യ ഗ്രേസി കുരുവിള മാവേലിക്കര കണിയാംപറമ്പിൽ കുടുംബാംഗമാണ്.
അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് രണ്ടു പതിറ്റാണ്ട് ഇന്ത്യൻ ആർമിയിൽ സേവനം ചെയ്തിരുന്നു. പെരുമ്പാവൂർ വാട്ടർ ഡിപ്പാർട്മെന്റിലും ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനുശേഷം കാർഡോൺ ഇൻഡസ്ട്രിയിൽ ഉദ്യോഗസ്ഥനായിരുന്നു. ജെകെ ഓട്ടോ കെയറിന്റെയും മല്ലു കഫേയുടെയും ഉടമ ജിജു കുരുവിളയുടെ പിതാവാണ്.
ഭാര്യ -ഗ്രേസി കുരുവിള
മക്കൾ -ജിജു കുരുവിള ,ജിനു കുരുവിള
മരുമക്കൾ -ഷെറിൻ ജിജു കുരുവിള ,ശാലിനി ജിനു
കൊച്ചു മക്കൾ -ജൂവൽ ഗ്രേസ് കുരുവിള, ജിയാ ലിയാ കുരുവിള, ജയ്‌ലോൺ ജിജു കുരുവിള, ജോഷ്വ ജിനു കുരുവിള, ജൊസായാ ജിനു കുരുവിള.
ശവസംസ്കാര ശുശ്രൂഷകളും പൊതുദർശനവും ജൂൺ മാസം പതിനാലാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ വച്ചും (9999 Gantry Rd, Philadelphia, PA 19115) ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ഫോറസ്‌റ്റ് ഹിൽ സെമിത്തേരിയിലും (101 Byberry Road, Huntingdon Valley, Pennsylvania, 19116-1901 USA) നടത്തപ്പെടുന്നതാണ്.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്
https://www.sumodjacobphotography.com/Live
കൂടുതൽ വിവരങ്ങൾക്ക്,
ജിജു കുരുവിള 215 272-9338
ജിനു കുരുവിള 215 200 5614
ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…