America

“മറവിയുടെ ഇക്കാലത്ത്, ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക”- പ്രശസ്ത കവി പി. എൻ. ഗോപീകൃഷ്ണൻ

ഡാളാസ്: ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ, ” ചെറിയാൻ കെ. ചെറിയാൻ കവിതകളിലൂടെ ഒരു സർഗ്ഗസഞ്ചാരം എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീ പി.എൻ ഗോപീകൃഷ്ണൻ.
കവിതയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാനും, സമകാലീന വൽക്കരിക്കാനും ശ്രീ ചെറിയാൻ കെ ചെറിയാനു കഴിഞ്ഞിട്ടുണ്ട്.പഴയ രചനാരീതി ഉൾക്കൊണ്ട് കവിതയെ ആധുനികതയിലേക്ക് പരിവർത്തിപ്പിക്കുക എന്ന വലിയ ദൗത്യവും ഏറ്റെടുത്ത കവിയാണ് ശ്രീ ചെറിയാൻ കെ. ചെറിയാൻ. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ,യുവാക്കളിലെ സ്വപ്ന തകർച്ചയുടെ കാലത്ത് എഴുതി തുടങ്ങിയ ചെറിയാൻ കെ. ചെറിയാൻ, തങ്ങൾ അനുഭവിക്കുന്ന ശൂന്യതയെ കുറിച്ചും, തകിടം മറിഞ്ഞ സ്വപ്നങ്ങളെക്കുറിച്ചും ,ക്ലാസ്സിക് കഥാപാത്രങ്ങളെ സമകാലീന അവസ്ഥയിൽ സന്നിവേശിപ്പിച്ചും കവിതകൾ രചിക്കാൻ ശ്രമിച്ചിട്ടുണ്ട്. “പാലാഴിമഥനം”, “പള്ളിമുറ്റത്തും” ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
എഴുത്തിൽ പാരമ്പര്യത്തിന്റെ അംശങ്ങളെ സ്വീകരിച്ച് പുതിയ തലത്തിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അതിനൊപ്പം ഗദ്യ കവിതകൾക്കും, ഹൈക്കു കവിതകൾക്കും ചെറിയാൻ കെ. ചെറിയാന്റ കവിതകളിൽ ഇടമുണ്ടായി. മറവിയുടെ ഇക്കാലത്ത് ചരിത്രത്തെ പുതിയ കാലത്തേക്ക് വ്യാപിപ്പിച്ച് ഓർമ്മയെ തിരിച്ചുപിടിക്കുക. ഇത് സാംസ്കാരികമായി വില മതിക്കാനാകാത്ത ഒരു കർത്തവ്യമാണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകിയ മനോഹർ തോമസിനെ അഭിനന്ദിക്കുകയുംഈ ചർച്ച സംഘടിപ്പിച്ച ലാന ഓർമ്മയെ നിലനിർത്തുക എന്ന സാംസ്കാരിക പ്രക്രിയുമാണ് സാധ്യമാക്കിയത് എന്നും പറഞ്ഞ്,കവി ശ്രീ പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം അവസാനിപ്പിച്ചു.
പ്രസ്തുത പരിപാടിയിൽ കവിയെയും പ്രഭാഷകനെയും പ്രസിദ്ധ കഥാകാരൻ, ശ്രീ മനോഹർ തോമസ് സദസ്യർക്ക് പരിചയപ്പെടുത്തി ചെറിയാൻ കെ ചെറിയാന്റെ കവിതകൾ എന്ന സമ്പൂർണ്ണ കവിത സമാഹാരം പ്രസിദ്ധീകരിക്കാൻ ഉണ്ടായ സാഹചര്യവും വിവരിച്ചു.


ശ്രീ. രാജു തോമസ് ശ്രീ.ജേക്കബ് തോമസ് ശ്രീമതി.മീനു എലിസബത്ത്, ശ്രീ. അനശ്വർ മാമ്പിള്ളി എന്നിവർ ചെറിയാൻ കെ ചെറിയാന്റെ കവിതകൾ ചൊല്ലുകയും, Dr. എം എൻ നമ്പൂതിരി, ശ്രീ.ജോസ് ചെരിപ്പുറം ശ്രീ.രാജു മൈലപ്ര എന്നിവർ കവിയോടുത്തുള്ള സൗഹൃദ സ്നേഹാനുഭവങ്ങളും പങ്കുവെച്ച് ആശംസകൾ നേർന്നു.
ലാന ജനറൽ സെക്രട്ടറി ശ്രീമതി. നിർമല ജോസഫ് സ്വാഗതവും ലാനാ പ്രസിഡണ്ട് ശ്രീ. സാമുവൽ യോഹന്നാൻ ഉപക്രമവും വൈസ് പ്രസിഡണ്ട് ശ്രീ. ഷിബു പിള്ള നന്ദിയും രേഖപ്പെടുത്തി. ശ്രീ.ഷാജു ജോൺ ആയിരുന്നു പ്രോഗ്രാം കോർഡിനേറ്റർ. ലാനയുടെ അംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന അമ്പതിലധികം പേരുടെ സാന്നിധ്യം കൊണ്ട് ഈ മീറ്റിംഗ് നിറമാർന്നതായി. ശ്രീമതി. ഉമാ സജി എംസിയായി പ്രോഗ്രാം നിയന്ത്രിച്ചു.
(അനശ്വരം മാമ്പിള്ളി )

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

13 mins ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

22 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

23 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago