സ്വിറ്റ്‌സര്‍ലാന്റ്: കോവിഡ് മഹാമാരി കാരണം ഒട്ടുമിക്ക രാജ്യങ്ങളും രാജ്യാന്തര വിമാന സര്‍വ്വീസുകളും ലോക്ഡൗണുകളും കര്‍ശനമാക്കിയതോടെ ലോകത്താകമാനം ഏതാണ്ട് 27 ലക്ഷത്തിലധികം അന്യദേശക്കാര്‍ അഥവാ കുടിയേറ്റക്കാര്‍ കുടിങ്ങിക്കിടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി.
ഇവരെ കണ്ടെത്തുകയും ഇവര്‍ക്ക് വേണ്ടുന്ന അടിയന്തിര സഹായ സഹകരണങ്ങള്‍ ഉടനടി നടത്തണമെന്നും ഇതിനു വേണ്ടുന്ന മറ്റു കാര്യങ്ങള്‍ ഉടനടി കെക്കൈാള്ളണമെന്നും യു.എന്‍. ഇന്റര്‍നാഷണല്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) പ്രസ്താവിച്ചു.
മിക്ക രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചതാണ് ഇതിനുള്ള മുഖ്യ കാരണം. പക്ഷേ, കോവിഡ് പശ്ചാത്തലമായതിനാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളതിനാല്‍ രാഷ്ട്രങ്ങളോട് ഇതിനെപ്പറ്റി കൂടുതല്‍ ആവശ്യപ്പെടുന്നതില്‍ ഉചിതമല്ലെന്നും യു.എന്‍. വിലയിരുത്തി. പക്ഷേ, മാനുഷിക പരിഗണനകള്‍ വച്ചുനോക്കുമ്പോള്‍ ഉയര്‍ന്ന ജോലിയുള്ളവര്‍ക്കും ജോലി തുടരുന്നവര്‍ക്കും ഇത്തരം സഹചര്യങ്ങളില്‍ നിലനിന്നുപോവാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇടത്തരം ജോലികളുമായി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മിക്കവര്‍ക്കും നിലവിലുള്ള ജോലി നഷ്ടപ്പെടുകയോ, ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്. ഈ അവസരങ്ങള്‍ അവര്‍ നിലനില്പിനായി പല മറ്റു കാര്യങ്ങളും ഇടപെട്ട് പിടിച്ചു നില്‍ക്കുകയാണ്. അത്തരം ആളുകളുടെ തിരിച്ചുപോക്കിനെങ്കിലും ഉടനടി പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും യു.എന്‍. ആവശ്യപ്പെട്ടു.
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…