ന്യൂഡല്‍ഹി: നിങ്ങള്‍ ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഇതാ ഒരു സൂപ്പര്‍ ഓഫര്‍ ടൈം. ലോകത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്പനക്കാരായ ഫ്‌ളിപ്കാര്‍ട്ട് ഒക്ടോബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നു. നിങ്ങള്‍ ഫോണ്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 54,000 രൂപയുള്ള ഫോണ്‍ വെറും 18,000 രൂപയ്ക്ക് ലഭിക്കും.
ഈ ഓഫര്‍ കാലളയവില്‍ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം എന്താണെന്നുവച്ചാല്‍ എല്‍.ജിയുടെ ഇരട്ടസ്‌ക്രീന്‍ ജി 8 എക്‌സ് ക്യൂ തിന്‍ ആണ്. ഇന്ത്യയില്‍ ഇതിന്റെ വില 54,990 രൂപയാണ്. എന്നാല്‍ ഓഫര്‍ കാലയളവില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് വെറും 19.999 രൂപയ്ക്ക് ലഭിക്കും. ഇതിനു കൂടാതെ നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡിലൂടെ വാങ്ങിക്കുമ്പോള്‍ ബാങ്കിനനുസരിച്ച് 10 മുതല്‍ 15 ശതമാനം വരെ വേറെയും കിഴിവ് ലഭിക്കും. 10 ശതമാനം കിഴിവുള്ള ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഈ ഫോണ്‍ പിന്നെയും രൂപ കുറഞ്ഞ് 18,000 ല്‍ കിട്ടിയേക്കും.
എല്‍.ജി.8 എക്‌സ്‌ക്യൂ തിന്‍ക്യൂ ഇപ്പോള്‍ വില്‍ക്കുന്നത് 49,9999 രൂപയ്ക്കാണ്. ജി.എസ്.ടി. കൂടിയതുകൊണ്ടാണ് അത് 54,990 രൂപയിലേക്ക് കുതിച്ചുയര്‍ന്നത്. അതായത് ഓഫര്‍ വില്പനയില്‍ ഏതാണ്ട് 35,000 രൂപയുടെ കുറവാണ് നല്‍കുന്നത്. ഡിസംബറില്‍ ലോഞ്ച് ചെയ്ത ഫോണ്‍ കൊറോണ കാരണം വിപണിയിലേക്ക് കൂടുതലായി എത്തിയിരുന്നില്ല. എന്നാല്‍ ഓഫറുകള്‍ നല്‍കി പെട്ടെന്ന് ജനങ്ങള്‍ ഇതിനെപ്പറ്റി അറിയുന്നതിനാണ് ഈ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്.
ഡൽഹി: എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര…
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഓണാഘോഷത്തിന്റെ ആവേശവും ആരവവും കോർത്തിണക്കിയ പുതിയ ആൽബം ഗാനം ‘ഹൈ ഓണം’ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. പ്രേക്ഷകരുടെ മനം…
അയർലൻഡിലെ 70,000-ത്തിലധികം ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷാഫലം ലഭിച്ചു. ഇത്തവണ ഉയർന്ന ഗ്രേഡുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ, കോവിഡ്…
അയർലൻഡിലെ ബസ് ഡ്രൈവർ ഒഴിവുകളിലേക്ക് അവസരം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി Vista Career Solutions റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചതായി…
രണ്ട് കിൽക്കെന്നി മലയാളികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടു. കിൽഡെയറിൽ നിന്ന് കിൽക്കെന്നിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. ഒരാളുടെ…