America

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് പിടിയിലായത്.

ജനുവരി 10-ന് വൈകുന്നേരം വാൾമാർട്ട് പാർക്കിംഗ് ലോഡിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻസീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു.

കാറിനുള്ളിൽ കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു.

കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ ജയിലിൽ കഴിയുന്ന ടിനയ്ക്ക് സ്വന്തം കുഞ്ഞിനെ കാണുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസ് ഫെബ്രുവരി 9-ന് കോടതി വീണ്ടും പരിഗണിക്കും.

വാർത്ത – പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…

1 hour ago

അഞ്ച് വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…

2 hours ago

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…

2 hours ago

ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും -ഷിബു കിഴക്കേക്കുറ്റ്

ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും എന്ന വിഷയത്തെപ്പറ്റി നമ്മിൽ പലർക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റൽ യു​ഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രാജ്യാതിർത്തികളില്ലാതെ വീഡിയോ…

2 hours ago

സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമം; ഫ്ലോറിഡയിൽ യുവാവ് പിടിയിൽ

ഡിലാൻഡ് (ഫ്ലോറിഡ): സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36-കാരൻ പിടിയിലായി. ക്രിസ്റ്റഫർ…

3 hours ago

ഐആർപി കാർഡ് പുതുക്കുന്നവർക്ക് പ്രധാന നിർദ്ദേശവുമായി ഇമിഗ്രേഷൻ സർവീസസ്

ഐആർപി കാർഡ് പുതുക്കലിനായി കാത്തിരിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് തൊഴിലുടമകൾക്കുള്ള അറിയിപ്പ് നൽകി ഇമ്മിഗ്രേഷൻ വകുപ്പ്. ഡബ്ലിനിലെ ഇമിഗ്രേഷൻ സർവീസസ് രജിസ്ട്രേഷൻ…

3 hours ago