America

ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസയുടെ ഉപഗ്രഹം ചൊവ്വയിലിറങ്ങി

വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറൻസ് റോവർ ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.25 ന് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച ആറു ചക്രങ്ങളുള്ള റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ചു ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. 2020 ജൂലൈ 30നാണ് പേഴ്‌സിവിയറന്‍സ് വിക്ഷേപിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ജെസറോ എന്ന ഗര്‍ത്തത്തിൽ റോവര്‍ ലാന്‍ഡ് ചെയ്തത്.

ലാന്‍ഡ് ചെയ്ത ശേഷമുള്ള ആദ്യ ചിത്രം പേഴ്‌സിവിയറന്‍സ് അയച്ചു. പേഴ്‌സിവിയറന്‍സും റോവറും 1.8 കിലോ ഗ്രാം ഭാരവും 0.49 മീറ്റർ ഉയരവുമുള്ള ഇന്‍ജെന്യുറ്റി എന്ന പേരിലുള്ള ചെറിയ ഹെലികോപ്ടറുമാണ് ഈ ദൗത്യത്തിലുള്ളത്. ദൗത്യത്തിന്റെ ആകെ ചെലവ് 300 കോടി ഡോളറാണ്‌. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിലിറങ്ങിയിരുന്നു. 2031ല്‍ സാമ്പിളുമായി പേഴ്‌സിവിയറന്‍സ് ഭൂമിയില്‍ തിരിച്ചെത്തും.

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

4 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

4 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

22 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

22 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

22 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

1 day ago