വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വിറ്ററും ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും ആമസോണും.
‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’നിശബ്ദമായിരിക്കുന്നത് ഒരു കുറ്റമാണെന്നാണ് നെറ്റ് ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തത്.
blacklivesmatter എന്ന ഹാഷ് ടാഗ് ഷെയര്‍ ചെയ്താണ് ട്വിറ്റര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ പേജിലെ പ്രൊഫൈലിന്റെ നിറം കറുപ്പാക്കുകയും ചെയ്തു.
കറുത്ത വര്‍ഗ്ഗക്കാരൊടൊപ്പം ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു എന്നായിരുന്നു ആമസോണ്‍ പ്രതികരിച്ചത്.
ഞങ്ങള്‍ വംശീയതയ്ക്കും കലാപത്തിനെതിരെയും നിലകൊള്ളുന്നു. ഞങ്ങളുടെ സമൂഹത്തിലെ അംഗങ്ങളുടെ വേദന ഞങ്ങളുടേതു കൂടിയാണ് എന്നായിരുന്നു യൂട്യൂബിന്റെ പ്രതികരണം. സ്‌നേഹം കൊണ്ടോ ഭയംകൊണ്ടോ ഒരാള്‍ അന്ധനാവില്ല, വേര്‍തിരിവാണ് ഒരാളെ അന്ധനാക്കുന്നതെന്ന ജെയിംസ് ബാള്‍ഡ്‌വിന്നിന്റെ വാചകം കടമെടുത്താണ് എച്ച്.ബി.ഒ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചെയും കറുത്ത വംശജരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തി. അമേരിക്കയിലെ ഗൂഗിള്‍ യൂട്യൂബ് പേജുകളില്‍ കറുത്തവര്‍ഗക്കാര്‍ക്കും വംശീയ സമത്വത്തിനും വേണ്ടി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കറുത്ത റിബണ്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു.
രോഷവും സങ്കടവും പേടിയും നിസഹായതയും അനുഭവിക്കുന്നവര്‍ക്ക് ഒപ്പം തങ്ങളുണ്ടെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…