വാഷിംഗ്ടണ്‍, ഡി.സി: അമേരിക്കയിലെ രണ്ടാമത്തെ വലയ നഗരമായ ലോസ് ഏഞ്ചലസ് മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു എസ് അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി. ജൂലൈ 9 വെള്ളിയാഴ്ച വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.
1971 ഫെബ്രുവരി 4 നു ജനിച്ച ഗാര്‍സെറ്റി പരിചയ സമ്പന്നനായ രാഷ്ട്രീയകാരനായാണ് അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ ഗാര്‍സെറ്റി റോഡ്‌സ് സ്‌കോളര്‍ എന്ന നിലയില്‍ ഓക്‌സ്‌ഫോര്‍ഡിലും പഠനം തുടര്ന്നു. അല്പകാലം അധ്യാപകനായിരുന്നു.
പന്ത്രണ്ട് വര്‍ഷം സിറ്റി കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഗാര്‍സെറ്റി 2013-ല്‍ ലോസ് ഏഞ്ചലസ് നാല്പത്തിരണ്ടാമത്തെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് .2006 മുതൽ 2012 വരെ സിറ്റി കൌൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്, സിറ്റിയിലെ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ജ്യൂയിഷ് മേയർ കൂടിയാണ് ഗാര്‍സെറ്റി.
പി പി ചെറിയാൻ
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…