America

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് സമ്മേളനം സംഘടിപ്പിച്ചു

 

ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ്കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി സംഘടിപ്പിച്ചു.

സീനിയർ സിറ്റിസൺ ഫെലോഷിപ് വൈസ് പ്രസിഡണ്ട് റെവ മാത്യു  മാത്യു വർഗീസ് ആമുഖപ്രസംഗം നടത്തി ഓസ്റ്റിൻ മാർത്തോമ ചർച്ച് വികാരി ഡെന്നിസ് അച്ചൻ പ്രാരംഭ പ്രാർഥനനടത്തി.ഗ്രേറ്റ് സിയാറ്റിൽ മാർത്തോമാ ചർച്ചിൽ നിന്നുള്ള ജൂഡി സണ്ണി ഗാനമാലപിച്ചു. സീനിയർ സിറ്റിസൺ ഫെലോഷിപ് സെക്രട്ടറി  ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ  നിന്നുള്ള സെക്രട്ടറി ഈശോ മാളിയേക്കൽ സ്വാഗതമാശംസിച്ചു. ഫീനിക്സിൽ നിന്നുള്ള സൈമൺ തോമസ് യോഹന്നാൻ നിശ്ചയിക്കപ്പെട്ട  പാഠഭാഗം യോഹന്നാൻ രണ്ടിന്റെ ഒന്നു മുതൽ 15 വരെയുള്ള വാക്യങ്ങൾ വായിച്ചു

തുടർന്ന് റിട്ടയേർഡ്  വികാരി ജനറൽ റവ ഷാം പി  തോമസ് ബാംഗ്ലൂരിൽ നിന്നും വചനശുശ്രൂഷ നിർവഹിച്ചു.കാനാവിലെ കല്യാണ വീട്ടിൽ വീഞ്ഞ് പോരാതെ വന്നപ്പോൾ പോരാതെ വന്നപ്പോൾ ആ ഭവനത്തിൽ ഉണ്ടായ ഉണ്ടായ വ്യത്യസ്ത അനുഭവങ്ങളെ കുറിച്ച് അച്ഛൻ സവിസ്തരം പ്രതിപാദിച്ചു. രുചിയും ഗുണവും മണവും ഇല്ലാത്ത വെള്ളത്തെ  നിറമുള്ള,രുചിയുള്ള, ഗുണമുള്ള  വീഞ്ഞാക്കി മാറ്റാൻ കഴിവുള്ള  കർത്താവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ അവിടെ കൂടിയിരുന്നവർക് കഴിഞ്ഞതായി അച്ചൻ ചൂണ്ടിക്കാട്ടി.പ്രതീക്ഷിക്കാത്ത സന്ദര്ഭങ്ങളിൽ പ്രതിസന്ധികൾ അഭിമുഖികരിക്കേണ്ടി വരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വഴി മറന്നുപോകുന്നവർ,വഴിമാറി നിന്നയാളുകൾ ,വഴി ഒരുക്കി നിന്നയാളുകൾ,വഴി വെട്ടുന്നയാളുകൾ ,വിസ്മയമായി വഴി ഒരുകുന്നവർ എന്നീ അഞ്ചു വിഭാഗമാളുകളെ

കാണാൻ കഴിയുമെന്നും അച്ചൻ ചൂണ്ടിക്കാട്ടി. തുടർന്ന് എല്ലാവർക്കും പുതു വത്സരാശംസകൾ നേർന്നുകൊണ്ട് അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു

തുടർന്ന് മധ്യസ്ഥ പ്രാർത്ഥനക്കു സിയാറ്റിൽ നിന്നുള്ള ഗീത ചെറിയാൻ,ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ  നിന്നുള്ള ബാബു സി മാത്യു,ലോസ് ആഞ്ജലസിൽ  നിന്നുള്ള ഉമ്മൻ  ഈശോ സാം എന്നിവർ ,നേതൃത്വം നൽകി.

 നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനത്തിന് കീഴിലുള്ള എല്ലാ ഇടവകകളിൽ നിന്നുള്ള സീനിയർ സിറ്റിസൺ പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുത്തതായി ട്രസ്റ്റീ സിബി സൈമൺ അറിയിച്ചു തുടർന്ന് പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു .ഭദ്രാസന വെസ്റ്റ് റീജിയൻ സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പാണ്  മീറ്റിംഗിന് അഥിദേയത്വം  വഹിച്ചു.സിബി സൈമൺ അച്ചന്റെ പ്രാർഥനക്കും , ടി കെ ജോൺ അച്ചന്റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

13 hours ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

15 hours ago

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…

16 hours ago

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

1 day ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

1 day ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

2 days ago