Categories: America

അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി

അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി.

ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സി.എന്‍.എന്നിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.

തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ് അപ്പോള്‍. ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരിക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് പറയുന്നുണ്ടായിരുന്നു.

‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി,ദയവായി’ എന്ന് ഫ്‌ളോയ്ഡ് പറയുന്നുണ്ടായിരുന്നു. ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് പൊലീസുകാരന്‍ മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.

ആശുപത്രിയില്‍ വെച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയാപൊളിസ് ഡിപാര്‍മെന്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.

അമേരിക്കയില്‍ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.സംഭവത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.

Newsdesk

Recent Posts

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

16 hours ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

16 hours ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

16 hours ago

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമില്ല: മെലാനിയ ട്രംപ്

വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…

17 hours ago

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…

17 hours ago

അയർലണ്ടിലെ ഒരു ഗ്രാമം മുഴുവൻ നിങ്ങളുടേതാക്കാം.. വേണ്ടത് 23 മില്യൺ ഡോളർ.!

ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…

19 hours ago