തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചയാളുകളുടെ എണ്ണം 7 ആയി.
തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. ഇയാള്‍ തെലങ്കാനയിലേക്ക് പോകുകയായിരുന്ന്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 84 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
5 പേരൊഴികെ ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 48 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട്- 18, പാലക്കാട്- 16,കണ്ണൂര്‍- 10, മലപ്പുറം- 8, തിരുവനന്തപുരം- 7, തൃശ്ശൂര്‍- 7, പത്തനംതിട്ട- 6, കോഴിക്കോട്- 6 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…