America

മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തതിനെ ഒഐസിസി യൂഎസ്എ അപലപിച്ചു.

ന്യൂയോർക്ക് : ന്യൂയോർക്ക് ക്വീൻസിലെ തുളസി മന്ദിറിനു മുമ്പിലുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തതിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അപലപിച്ചു. ഓഗസ്റ്റ് 16 നു രാത്രിയിലായിരുന്നു പ്രതിമ തകർക്കപ്പെട്ടത്.

ഈ മാസം തന്നെ റിച്ച്‌മണ്ട് ഹില്ലിലെ തുളസിമന്ദിറിൽ നടന്ന രണ്ടാമത്തെ അക്രമം ആണിത്. ഓഗസ്റ്റ് 3 നായിരുന്നു ആദ്യ സംഭവം. ഇന്ത്യയുടെ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിതത്തിൽ അഹിംസയുടെ പ്രതീകമായി ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും മാതൃക പുരുഷനായി മാറിയ,ലോക സമാധാനത്തിന്റെ  പ്രവാചകനായ ഗാന്ധിജിയുടെ ശില്പം തകർക്കപ്പെടുന്നത് ഒരു വിധത്തിലും ന്യായീകരിക്കുവുന്നതല്ല.

ചരിത്രത്തെ വളച്ചൊടിക്കാനും, ഗാന്ധിജി എന്ന വലിയ മനുഷ്യനെ അവഹേളിക്കുവാനും നടത്തുന്ന ശ്രമങ്ങളെ പറ്റി ഗൗരവമായ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തി ഏറ്റവും ഉചിതമായ ശിക്ഷ കൊടുക്കണം. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കി ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള  ശ്രമത്തെ മുളയിലേ നുള്ളി കളയണം. മതവിധ്വേഷം നടത്തുവാൻ ശ്രമിക്കുന്ന ശ്രമങ്ങളെ സംഘടന അപലപിക്കുന്നു

ഗാന്ധിപ്രതിമ തകർത്തതിനെയും തുളസി മന്ദിർ ആരാധനാലയത്തിലെ അക്രമസംഭവങ്ങളെയും ഒഐസിസി യൂഎസ്എ ശക്തമായി അപലപിക്കുന്നുവെന്ന് നാഷണൽ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു.      

Cherian P.P.

Recent Posts

വാട്ടർഫോർഡിൽ റിപ്പബ്ലിക് ഡേ ആഘോഷം

വാട്ടർഫോർഡ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ഡേ ആഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) വാട്ടർഫോർഡിന്റെ നേതൃത്വത്തിൽ ഗംഭീരമായി സംഘടിപ്പിച്ചു.  …

14 hours ago

ഒരു ചിത്രവും ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സും

സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ. മികച്ച ആക്ഷനുകൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ…

14 hours ago

ഡാളസിനെ ആവേശത്തിലാഴ്ത്തി സെനറ്റർ ജോൺ കോൺയൺ; ഭാരതീയ നിവാസിൽ പ്രവാസി സംഗമം

ഡാളസ്: 2026 മാർച്ച് 3-ന് നടക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിലവിലുള്ള  സെനറ്റർ ജോൺ കോൺയൺ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡാളസ്…

15 hours ago

മഴ തുടരും ; വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ചൊവ്വാഴ്ച വരെ നീട്ടി

ഇന്ന് രാവിലെ നിരവധി കൗണ്ടികളിൽ മെറ്റ് ഐറാൻ പുതുക്കിയ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ്…

16 hours ago

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്’ ആഘോഷ പൂർവ്വം കൊണ്ടാടി

ഹൂസ്റ്റൺ: മാതൃരാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ്…

16 hours ago

ഡാളസ് ബ്രിഡ്ജ് വെടിവയ്പ്പ്: ഫെഡറൽ തോക്ക് നിയമങ്ങൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തി

ഡാളസ്: ഡാളസിലെ തിരക്കേറിയ റോഡിലേക്ക് മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ നിന്ന് പുതുവത്സരാഘോഷത്തിൽ റൈഫിൾ ഉപയോഗിച്ച് വെടിവച്ച സംഭവത്തിൽ പ്രതിക്കെതിരെ ഫെഡറൽ…

16 hours ago