ഇന്ന് രാവിലെ നിരവധി കൗണ്ടികളിൽ മെറ്റ് ഐറാൻ പുതുക്കിയ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 9 മണി മുതൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുണ്ടാകും. അതേസമയം ഡബ്ലിൻ, ലൗത്ത്, വിക്ലോ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുന്ന മുന്നറിയിപ്പ് രാത്രി 9 മണി വരെ നിലനിൽക്കും. നാളെ വരെ തെക്കൻ, കിഴക്കൻ തീരദേശ കൗണ്ടികളിൽ കനത്ത മഴ തുടരും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
നദികളിലെ ജലനിരപ്പ് ഉയരാനും, ശക്തമായ വേലിയേറ്റത്തിനും സാധ്യതയുണ്ട്. ഇത് നദികളിലും തീരപ്രദേശങ്ങളിലും കൂടുതൽ വെള്ളപ്പൊക്കത്തിന് കാരണമാകും. ചില കൗണ്ടികളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി രണ്ടാം ആഴ്ച വരെ, പ്രത്യേകിച്ച് തെക്കൻ, കിഴക്കൻ തീരദേശ കൗണ്ടികളിൽ, കനത്തതും തുടർച്ചയായതുമായ മഴ തുടരും.
കാർലോ, വെക്സ്ഫോർഡ്, കിൽകെന്നി തുടങ്ങിയ പ്രദേശങ്ങൾ “പീക്ക് ലെവലിൽ” എത്തിയിട്ടുണ്ടെന്നും, വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങൾ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാൽ “999” എന്ന നമ്പറിൽ ബന്ധപ്പെടാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…
മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…
ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…
അയർലണ്ടിലെ തൊഴിൽ വിപണിയിൽ വിദേശ പൗരന്മാരുടെ പങ്ക് വർധിക്കുന്നതായി പുതിയ പഠനം. രാജ്യത്ത് ജോലി ചെയ്യുന്നവരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ…