America

ജനനായകന് കണ്ണീർ പ്രണാമം അർപ്പിച്ചു ഒഐസിസി യൂഎസ്എ -പി.പി.ചെറിയാൻ (മീഡിയ ചെയർ പേഴ്സൺ)

ഹൂസ്റ്റൺ: തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ അടി പതറാതെ ഉറച്ചു നിന്ന ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അമേരിക്കൻ മലയാളി സമൂഹവും കണ്ണീരണിഞ്ഞു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സ്വാന്തനവും പ്രതീക്ഷയുമായിരുന്നു ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരാളില്ല.  ഏതു പാതിരാത്രിയിലും ആർക്കും നേരിട്ട് ചന്ന് കാര്യം പറയാവുന്ന, അഹങ്കാരം ഒട്ടുമില്ലാത്ത, സൗമ്യമായ പുഞ്ചിരിയോടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രിയ നേതാവിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ നേതാക്കൾ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിയും അനുശോചനവും  അർപ്പിച്ചു.

ഓ ഐ സി സി യുഎസ്എ യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം സൂം പ്ലാറ്റ് ഫോമിൽ കൂടി നടത്തിയ “ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വാർഷികാഘോഷ വേളയിൽ” തന്റെ ശാരീരിക പ്രയാസത്തെ പോലും മാറ്റിവച്ചു സമ്മേളനത്തിൽ പങ്കെടുത്ത കാര്യം ഭാരവാഹികൾ ഓർപ്പിച്ചു.

ഒഐസിസി യു എസ് എ നാഷണല്‍ കമ്മിറ്റി ചെയര്‍മാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ  സന്തോഷ് എബ്രഹാം,  വൈസ് ചെയർമാൻമാരായ ഡോ. ചക്കോട്ടു രാധാകൃഷ്ണൻ, ഡോ. അനുപം രാധകൃഷ്ണൻ, കളത്തിൽ വർഗീസ്, ജോബി ജോർജ് വൈസ് പ്രസിഡന്റുമാരായ ഡോ. മാമ്മൻ സി ജേക്കബ്, ഗ്ലാഡ്‌സൺ വർഗീസ്,  സജി എബ്രഹാം, ഹരി നമ്പൂതിരി, ബോബന്‍ കൊടുവത്ത്,  ഷാലു പുന്നൂസ് , സെക്രട്ടറിമാരായ രാജേഷ് മാത്യു, ഷാജന്‍ അലക്സാണ്ടര്‍, വില്‍സണ്‍ ജോര്‍ജ്ജ്,ജോയ്ന്റ്‌ ട്രഷറർ ലാജി തോമസ്, മറ്റു നാഷണൽ ഭാരവാഹികൾ, റീജിയണൽ, ചാപ്റ്റർ ഭാരവാഹികളും അനുശോചനം അറിയിച്ചു.

ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലും റീജിയനുകളിലും, ചാപ്റ്ററുകളിലും അനുശോചന മീറ്റിംഗുകളും മൗനജാഥയും  സംഘടിപ്പിയ്ക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.   

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

5 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

6 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

7 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

7 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

8 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

8 hours ago