ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിനെ ഒഐസിസിയുഎസ്എ ആദരിച്ചു.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സ്വീകരണ സമ്മേളനത്തിലായിരുന്നു ആദരവ്.
ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ വൈകുന്നേരം 6.30 യ്ക്ക് നടത്തിയ സമ്മേളനത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിച്ചു.സതേൺ റീജിയനൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി സ്വാഗതമാശംസിച്ചു.
ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ മൂവര്ണ ഷാളും പ്രസിഡണ്ട് ബേബി മണക്കുന്നേൽ പൊന്നാടയും കെൻ മാത്യുവിനെ അണിയിച്ചു ആശംസകൾ അറിയിച്ചു.
കെൻ മാത്യുവിന്റെ ക്യാമ്പയിൻ കൺവീനറായിരുന്ന അനിൽ ആറന്മുള, ഒഐസിസി യൂഎസ്‍എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ഷീല ചെറു, അലക്സ് തെക്കേതിൽ ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ്, മൈസൂർ തമ്പി, എബ്രഹാം തോമസ്, ഫിന്നി രാജു, സൈമൺ വാളച്ചേരിൽ, ജോയ് എൻ.ശാമുവേൽ, ബിജു ചാലക്കൽ, തോമസ് എബ്രഹാം, ഡാനിയേൽ ചാക്കോ, ബാബു ചാക്കോ, ജോർജ് ജോസഫ്, സാം ജോസഫ്,എ.സി ജോർജ്, രാജീവ് അർണോൾഡ്, ജോർജ് കൊച്ചുമ്മൻ, വർഗീസ് ചെറു തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മേയർ കെൻ മാത്യു സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു. തന്റെ പഴയകാല ജീവിതാനുഭവങ്ങൾ പങ്കിട്ട മേയർ അമേരിക്കയിലേക്ക് വരുന്നതിനു മുമ്പുള്ള ബോംബെ അനുഭവങ്ങളും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിയായിരുന്ന അനുഭവവും പങ്കിട്ടു.. അവിടെ അന്ധേരി ജോഗേശ്വരി മണ്ഡലം സെക്രെട്ടറിയായിരുന്നു.അവിടുത്തെ പഠനകാലയളവിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുവിന്റെ സജീപ്രവർത്തകനും കൂടിയായിരുന്നു. ഒഐസിസി യൂഎസ്‍എയുടെ സജീവ പ്രവത്തകനുമാണ് കെൻ മാത്യു.
വിജയാഹ്‌ളാദ സൂചകമായി എല്ലവർക്കും ലഡ്ഡുവും നൽകി.സമ്മേളന ശേഷം ഡിന്നറും ഉണ്ടായിരുന്നു.
ചാപ്റ്റർ ട്രഷറർ മൈസൂർ തമ്പി നന്ദി പ്രകാശിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…