Entertainment

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു  ഒത്തുകൂടൽ ഇക്കഴിഞ്ഞ ദിവസ്സം കൊച്ചിയിൽ അരങ്ങേറി.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ   സിയാദ് കോക്കർ നിർമ്മിച്ച്, സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ റീ-റിലീസ്സുമായി ബന്ധപ്പെട്ടുള്ള ട്രയിലർ പ്രകാശനത്തിനാണ് ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ ഈ ഒത്തുകൂടൽ ഇവിടെ അരങ്ങേറിയത്. ഗോകുലം കൺവൻഷൻ സെൻ്റെറിൽ നടന്ന ഈ ചടങ്ങിൽ സംവിധായകൻ സിബി മലയിൽ, അണിയറ പ്രവർത്തകർ എന്നിവർക്കൊപ്പം ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യർ, ബാലതാരങ്ങളെ അവതരിപ്പിച്ച നിയാ, കൃഷ്ണ, അൻസു എന്നിവരും നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടന്നത്.

“ഒരു എസ്കേർഷൻ മൂഡിലായിരുന്നു ഞാൻ സമ്മർ ഇൻ ബെത് ലഹേമിൽ അഭിനയിച്ചതെന്ന് ചിത്രീകരണത്തിനിടയിലെ നിരവധി കൗതുകകരമായ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് മഞ്ജു വാര്യർ വ്യക്തമാക്കി. കഥയുടെ കെട്ടുറപ്പും, രസകരമായ മുഹൂർത്തങ്ങളും ഇമ്പമാർന്ന ഗാനങ്ങളും, മനോഹരമായ ദൃശ്യഭംഗിയാലും സമ്പന്നമായ സമ്മർ ഇൻ ബെത് ലഹേം ഇന്നും പ്രേക്ഷകർ പുതുമയോടെ വീക്ഷിക്കുന്നതു മനസ്സിലാക്കിയതു കൊണ്ടാണ് ചിത്രം വീണ്ടും ആധുനിക സാങ്കേതിക മികവോടെ 4K അറ്റ്മോസിൽ റീ-റിലീസ് ചെയ്യുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.

കോക്കേഴ്സ് ഫിലിംസിനൊപ്പം അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം 4K അറ്റ്മോസിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഹൈസ്റ്റ്യഡിയോസാണ് ചിത്രം 4k അറ്റ്മോസിലേക്ക് റീമാസ്റ്റർ ചെയ്യുന്നത്.

സുരേഷ് ഗോപി ജയറാം, കലാഭവൻ മണി, ജനാർദ്ദനൻ, അഗസ്റ്റിൻ, സുകുമാരി, മയൂരി, രസിക തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രഞ്ജിത്തിൻ്റേതാണു തിരക്കഥ.

ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി.

സംഗീതം – വിദ്യാസാഗർ ഛായാഗ്രഹണം.. – സഞ്ജിവ് ശങ്കർ.

എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ’

കലാസംവിധാനം – ബോബൻ.

ഡിസംബർ പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

1 hour ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

3 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

4 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

5 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

17 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago