America

പി. സി. മാത്യു ഫോർ ഗാർലാൻഡ് മേയർ 2025 തിരഞ്ഞെടുപ്പ് പ്രചാരണം: സോഫ്റ്റ് കിക്ക്‌ ഓഫ് അഗപ്പേ ചർച് സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു

  

ഡാളസ്: 2025 -ൽ നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒഴിവു വരുന്ന മേയർ സ്ഥാനത്തേക്ക് ഗാർലണ്ടിൽ മത്സരിക്കുന്ന പി. സി. മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലളിതമായ ഉൽഘാടനം സമർപ്പണത്തോടെയുള്ള പ്രാർത്ഥനയോടെ സീനിയർ പാസ്റ്ററും  അഗപ്പേ ഹോം  ഹെൽത് പ്രെസിഡന്റും കൂടിയായ പാസ്റ്റർ ഷാജി ജി കെ. ഡാനിയേൽ നിർവഹിച്ചു.  പി. സി. മാത്യു അഗപ്പേ ചർച്ചിന്റെ സന്തത സഹചാരിയും സപ്പോർട്ടറുമാണെന്നും എല്ലാ പിന്തുണയും നൽകി വിജയിപ്പിക്കണമെന്നും തെന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.  മുനിസിപ്പൽ ഇലക്ക്ഷൻ രാഷ്ട്രീയത്തിന് അതീതം ആണെന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

സ്പാനിഷ് ചർച് പാസ്റ്റർ ഹോസെ, സീനിയർ പാസ്റ്റർ കോശി, യൂത്ത് പാസ്റ്റർ ജെഫ്‌റി എന്നിവരും പെങ്കടുത്ത യോഗത്തിൽ പി. സി. മാത്യു താൻ ഗാർലാൻഡിനുവേണ്ടി വിഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞു.

പൗരന്മാരുടെ സുരക്ഷാ, സാമ്പത്തിക വളർച്ച, സിറ്റിയുടെ ജിയോഗ്രഫിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പുനരുദ്ധീകരണം എന്നിവക്ക് പ്രാധാന്ന്യം നല്കുന്നതോടപ്പം വളർന്നു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി വേണ്ട സഹായങ്ങൾ നൽകുക, നോൺ പ്രോഫിറ്റ് ഓർഗനൈസഷനുകളുടെ കൂട്ടത്തിൽ പെടുത്തുവാൻ കഴിയുന്ന സംഘടനകൾക്കും റിലീജിയസ് സ്ഥാപനങ്ങൾക്കും ആവശ്യടിസ്ഥാനത്തിൽ മുൻഗണന നൽകുക മുതലായവ തന്റെ ലക്ഷ്യങ്ങളിൽ പെടുന്നു എന്ന് പി. സി. മാത്യു പറഞ്ഞു.

ഗാര്ലാണ്ടിലെ മാത്രമല്ല ഡാലസിലെയും അമേരിക്കയിലെ തന്നെ മലയാളികൾക്കു അഭിമാനമായി ആദ്യമായി 2021 ൽ താൻ  സിറ്റി കൗൺസിലിൽ മത്സരിക്കുവാൻ കാട്ടിയ പ്രചോദനത്തിന്റെ പിന്നിൽ മലയാളികൾ തന്നെ ആയിരുന്നു എന്ന് പി. സി. പറഞ്ഞു. കഴിഞ്ഞ നാലുവർഷം ഗാർലണ്ടിൽ നിരന്തരമായി പ്രവർത്തിച്ചു വരുന്നതിനാൽ താൻ വളെരെ ആത്മ വിശ്വസത്തോടെ ആണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദഹം പറഞ്ഞു.

ഡാളസ്, ന്യൂ ടെസ്റ്മെന്റ് ചർച്ചിൽ 2005 മുതൽ അംഗമായിട്ടുള്ള പി. സി. മാത്യുവിന് പാസ്റ്റർ  കാർലാൻഡ് റൈറ്റിന്റെയും പ്രാർത്ഥനയും അനുഗ്രവും ഉണ്ടെന്നു പി. സി. മാത്യു പറഞ്ഞു.  ഒപ്പം എല്ലാവരുടെയും പിന്തുണയും പാർത്ഥനയും അഭ്യര്ഥിക്കുന്നതായും പി. സി. മാത്യു പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

14 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

14 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

17 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

18 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago