America

പി. സി. മാത്യു ഗാർലാൻഡ് ഡിസ്ട്രിക്ട് 3 സീനിയർ അഡ്വൈസറി കമ്മിഷൻ അംഗം -പി. പി. ചെറിയാൻ

ഡാളസ്: സിറ്റി ഓഫ് ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മീഷൻസ് സീനിയർ അഡ്വൈസറി കമ്മീഷനിലേക്ക് ഡിസ്ട്രിക്ട് മൂന്നിനെ പ്രതിനിധാനം  ചെയ്തു  പി. സി. മാത്യുവിനെ മേയർ നിയമിച്ചതായി  കമ്മീഷണറുടെ  അറിയിപ്പിൽ പറയുന്നു.

 ഗാർലാൻഡ് സിറ്റി കൗൺസിൽ ഇപ്പോഴത്തെ ഡിസ്ട്രിക്ട് 3 കൗൺസിൽ മെമ്പറുടെയും മറ്റു കൗൺസിൽ അംഗങ്ങളുടെയും പ്രത്യേക പരിഗണയിലാണ് ഈ നിയമനം.  കഴിഞ്ഞ രണ്ടു മുനിസിപ്പൽ തെരഞ്ഞടുപ്പിൽ ഡിസ്ട്രിക്ട് 3 യിൽ പി. സി. യുടെ എതിരാളിയായി മത്സരിച്ചു വിജയിച്ച ആളാണ് ഇപ്പോഴത്തെ കൗൺസിൽ മെമ്പർ. അമേരിക്കൻ ജനാധിപത്യ മര്യാദകളിൽ മറ്റുള്ളവർ മാതൃക ആക്കേണ്ടതായ ഒന്നാണ് ഇവരുടെ പ്രവർത്തനങ്ങൾ. പി. സി. യുടെ തുടർച്ചയായ പ്രവർത്തനങ്ങളും സാമൂഹ്യ സേവനത്തിനുള്ള പ്രതിബദ്ധതയും കണക്കിലെടുക്കുവാൻ കൗൺസിൽ കാട്ടിയ തീരുമാനം അംഗീകാരമായി കാണാവുന്നതാണ്.

കഴിഞ്ഞ വർഷം പി. സി. മാത്യു എൻവിറോണ്മെന്റ് അഡ്വൈസറി കമ്മിറ്റിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഡിസ്ട്രിക് മൂന്നിലേയും ഗാർലാൻഡ് സിറ്റിയുടെ എല്ലാ ഡിസ്ട്രിക്ടിലുമുള്ള സീനിയർ സിറ്റിസൺസിന്റേയും പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനങ്ങൾ എടുക്കുവാൻ സിറ്റി കൗൺസിലിനെ ഉപദേശിക്കുക എന്നുള്ളതാണ് ഒൻപതു പേരടങ്ങുന്ന കമ്മീഷന്റെ പ്രധാന ദൗത്യം.

അടുത്ത പ്രാവശ്യം കൗൺസിലിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് “അക്കാര്യം സുഹൃത്തുക്കളുമായും തന്നെ എന്നും പിന്തുണച്ച ടീമുമായി ആലോചിച്ചു അപ്പോൾ തീരുമാനിക്കും, എങ്കിലും സേവിക്കുവാനുള്ള അവസരത്തിനുവേണ്ടിയാണല്ലോ മത്സരിക്കുന്നത്. ആയതിനാൽ മത്സരരംഗത്തുണ്ടാവുമെന്നാണ് താൻ കരുതുന്നത്.” പി. സി. പറഞ്ഞു.

മലയാളി പ്രാസ്ഥാനങ്ങളിലൂടെ  പ്രവർത്തിച്ചു നേടിയ പരിചയത്തെ ആലംബമാക്കി ഇപ്പോൾ ഇന്ത്യക്കാരുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ആയ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രെസിഡന്റായി സേവനം അനുഷ്ഠിക്കുന്ന പി. സി. മാത്യു ഗ്ലോബൽ ചാരിറ്റി സെൻഡർ ഓഫ് എക്സല്ലൻസ് മുഖേന ഡോക്ടർ ഗോപിനാഥ് മുമുതുകാടിന് ഊഷ്മളമായ വരവേൽപ് നൽകി ആദരിക്കുക ഉണ്ടായി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

3 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

13 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

16 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

18 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

2 days ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

2 days ago