ഹൂസ്റ്റൻ: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷന്റെ ഈ വർഷത്തെ പിക്നിക് വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി സുന്ദരമായ ബേ ഏറിയ പാര്‍ക്കില്‍ വച്ച് ജൂൺ 19 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 2 മണിവരെയാണ് പിക്‌നിക് നടത്തപ്പെട്ടത്.
അസോസിയേഷന്‍ പ്രസിഡന്റ് ജോൺ ജോസഫ് (ബാബു കൂടത്തിനാൽ) പിക്നിക് ഉത്ഘാടനം ചെയ്തു. സ്പോര്‍ട്സ് കോർഡിനേറ്റർ റിച്ചാർഡ് സ്കറിയ, സെക്രട്ടറി ബിജു ഇട്ടൻ എന്നിവരോടൊപ്പം ഈശോ എബ്രഹാം, ജോമോൻ ജേക്കബ് തുടങ്ങിയവർ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സീനിയര്‍, ജൂനിയര്‍, കിഡ്സ് തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യക മത്സരങ്ങളാണ് നടത്തിയത്. കൊറോണ മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഈ ഒത്തുചേരൽ അസ്സോസിയേഷൻ കുടുംബങ്ങൾക്ക് കൂടുതൽ ഉണർവ്വ് നൽകി. അംഗങ്ങള്‍ വളരെ ഉത്സാഹ പൂര്‍വമാണ് ഓരോ മത്സരങ്ങളിലും പങ്കെടുത്തത്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ലെമണ്‍ സ്പൂണ്‍, കസേരകളി എന്നിവ എടുത്തു പറയേണ്ട ഇനങ്ങളാണ്.
വിജയികള്‍ക്ക് വാർഷികാഘോഷദിനത്തില്‍ ട്രോഫികള്‍ നല്‍കും. തോമസ് ഉമ്മൻ, രാജൻ ജോൺ, ജോയിക്കുട്ടി, ബിനു കോശി, വിൽസൺ ജോൺ, ജോഷി വർഗീസ്, പോൾ യോഹന്നാൻ തുടങ്ങിയവർ പിക്നിക് വിജയകരകമാക്കുവാൻ പ്രവർത്തിച്ചു. തുടര്‍ന്ന് 2022-ലേക്കുള്ള സംഘടന ഭാരവാഹികളായി പ്രസിഡണ്ട് ജോമോൻ ജേക്കബ്, സെക്രട്ടറി സലീം അറക്കൽ; മറ്റു കമ്മിറ്റീ അംഗങ്ങളെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. രുചികരമായ ബാര്‍ബിക്യൂ പാര്‍ട്ടിയോടെ പിക്നിക് പര്യവസാനിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…