America

പാസഡീന മലയാളി അസ്സോസിയേഷൻ 33-മത് വാർഷികവും ഓണാഘോഷവും ഒക്ടോബർ 7ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 – മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്)  ഒക്ടോബർ 7ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച്‌ ഹാളിൽവച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.

അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിര, പുലികളി, ചെണ്ട മേളം, നാസിക് ധോൽ, വയലിൻ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസുകൾ, സ്‌കിറ്റുകൾ, പാട്ടുകൾ, വള്ളംകളി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓണനിലാവിന് മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.

ക്രിസ്തുമസ് കരോൾ റൗണ്ട്സിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നും നാട്ടിൽ ചികിത്സ സഹായം ആവശ്യമുള്ള പത്തോളം കുടുംബങ്ങൾക്ക് എല്ലാ വർഷവും ധനസഹായം ചെയ്തും അമേരിക്കയിലും കേരളത്തിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന പ്രവർത്തനമാണ്  പിഎംഎ  നടത്തിക്കൊണ്ടിരിക്കുന്നത്. വാർഷിക ആഘോഷങ്ങളിലും പിക്നിക്കിലും പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഭക്ഷണമുൾപ്പടെ എല്ലാം സൗജന്യമാക്കുന്നതിനു പിഎംഎ എപ്പോഴും ശ്രദ്ധിക്കുന്നു.

പ്രസിഡണ്ട്/കോർഡിനേറ്റർ ജോമോൻ ജേക്കബ്, സെക്രട്ടറി സലിം അറയ്ക്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബാബു കൂടത്തിനാലിൽ, തോമസ് ഉമ്മൻ, ആന്റണി റെസ്റ്റം , രാജൻ ജോൺ, ഈശോ ഏബ്രഹാം, റിച്ചാർഡ് ജേക്കബ്, ജോഷി വർഗീസ്, ബിജോയ് സഖറിയാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിൽ പരം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ ആഘോഷത്തിൽ നാനൂറു പേർക്കുള്ള
വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.       

ഡക്ട് ക്ലീനിങ്, സ്‌പൈസി കറീസ്, റിയൽറ്റർ  അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി), ചാണ്ടപ്പിള്ള  മാത്യൂസ് (TWFG ഇൻഷുറൻസ് ) റിയൽറ്റർ വിനോദ് ഈപ്പൻ തുടങ്ങിയവർ ഈ ആഘോഷത്തിന്റെ സ്‌പോൺസർമാരായി സഹായിക്കുന്നു.     

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

7 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

9 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

10 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

10 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

10 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

10 hours ago