ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 – മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്) ഒക്ടോബർ 7ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച്ച് ഹാളിൽവച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, തിരുവാതിര, പുലികളി, ചെണ്ട മേളം, നാസിക് ധോൽ, വയലിൻ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസുകൾ, സ്‌കിറ്റുകൾ, പാട്ടുകൾ, വള്ളംകളി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓണനിലാവിന് മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.
ക്രിസ്തുമസ് കരോൾ റൗണ്ട്സിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നും നാട്ടിൽ ചികിത്സ സഹായം ആവശ്യമുള്ള പത്തോളം കുടുംബങ്ങൾക്ക് എല്ലാ വർഷവും ധനസഹായം ചെയ്തും അമേരിക്കയിലും കേരളത്തിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റു സംഘടനകൾക്ക് മാതൃകയാകുന്ന പ്രവർത്തനമാണ് പിഎംഎ നടത്തിക്കൊണ്ടിരിക്കുന്നത്. വാർഷിക ആഘോഷങ്ങളിലും പിക്നിക്കിലും പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഭക്ഷണമുൾപ്പടെ എല്ലാം സൗജന്യമാക്കുന്നതിനു പിഎംഎ എപ്പോഴും ശ്രദ്ധിക്കുന്നു.
പ്രസിഡണ്ട്/കോർഡിനേറ്റർ ജോമോൻ ജേക്കബ്, സെക്രട്ടറി സലിം അറയ്ക്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ബാബു കൂടത്തിനാലിൽ, തോമസ് ഉമ്മൻ, ആന്റണി റെസ്റ്റം , രാജൻ ജോൺ, ഈശോ ഏബ്രഹാം, റിച്ചാർഡ് ജേക്കബ്, ജോഷി വർഗീസ്, ബിജോയ് സഖറിയാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിൽ പരം കുടുംബങ്ങൾ പങ്കെടുക്കുന്ന ഈ ആഘോഷത്തിൽ നാനൂറു പേർക്കുള്ള
വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഡക്ട് ക്ലീനിങ്, സ്‌പൈസി കറീസ്, റിയൽറ്റർ അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി), ചാണ്ടപ്പിള്ള മാത്യൂസ് (TWFG ഇൻഷുറൻസ് ) റിയൽറ്റർ വിനോദ് ഈപ്പൻ തുടങ്ങിയവർ ഈ ആഘോഷത്തിന്റെ സ്‌പോൺസർമാരായി സഹായിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…
അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…
മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…
ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…
അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…