America

പാസ്റ്റർ പി. പി കുര്യൻ്റെ സഹധർമണി സാറാമ്മ കുര്യൻ -73( ലീലാമ്മ ) നിര്യാതയായി

ന്യൂയോർക് / തിരുവല്ല: ദീർഘ വർഷം ന്യൂയോർക്കിലെ കോണി ഐലൻഡിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ച,  കുറ്റൂർ പെനിയേൽ വീട്ടിൽ പാസ്റ്റർ പി. പി കുര്യൻ്റെ  സഹധർമണി സാറാമ്മ കുര്യൻ ( ലീലാമ്മ )-73  നിര്യാതയായി.പരേത പത്തനംതിട്ട ഉപ്പുകണ്ടത്തിൽ പട്ടംതറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.
ന്യൂയോർക്കിലെ ക്രിസ്തീയ  ആത്യാത്മിക രംഗത്ത് വിവിധ നിലകളിൽ നേതൃത്വം വഹിച്ച പരേത കേരളത്തിൽ വിശ്രമ ജീവിതം നയിച്ചു വരികായിരുന്നു. 

ലിൻസി ജോർജ്  , നിസ്സി ഷാജൻ (അറ്ലാൻ്റ്) എന്നിവർ മക്കളാണ്. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് ജനറൽ സെക്രട്ടറിയും ഏഷ്യൻ അമേരിക്കൻ ഫെയ്ത്ത്  അലയൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ,പാണ്ടനാട് തെക്കേത്തയ്യിൽ ഷാജൻ അലക്സാണ്ടർ , അറ്‌ലാൻ്റ മരുമകനാണ്. റോബിൻ ജോർജ് മറ്റൊരു മരുമകനാണ്. എസ്ഥേർ ജോർജ്, എലീന ജോർജ്, നേഥൻ അലക്സാണ്ടർ നിക്കോളസ്  അലക്സാണ്ടർ എന്നിവർ കൊച്ചു മക്കളാണ്.

സംസ്കാര ശുശ്രൂഷ മെയ് 13 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ ചെങ്ങന്നൂർ കല്ലിശ്ശേരി BBC ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് 12 മണിക്ക്  ചെങ്ങന്നൂർ ടൗൺ COG സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

IRP പുതുക്കൽ, വർക്ക്‌ പെർമിറ്റ്‌ പ്രൊസ്സസിങ് കാലതാമസം; നടപടി ആവശ്യപ്പെട്ട് ക്രാന്തി അയർലണ്ട് ക്യാമ്പയിൻ

അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…

1 hour ago

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

20 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

21 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

23 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago