ഫിലാഡെൽഫിയ: പുറംലോകമറിയാതെയും, വളരെ ചുരുക്കമായി മാത്രം വാർത്തകളിൽ ഇടംപിടിക്കുന്നതുമായ മികച്ച നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നോർത്ത് അമേരിക്കയിലെ ശക്തമായ യുവജന കൂട്ടായ്മയാണ് ഫിലാഡൽഫിയയിലെ ബഡി ബോയ്സ്. ഈ ശക്തമായ കൂട്ടായ്മയിൽ ഫിലഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ലധികം അംഗങ്ങൾ സേവന സന്നദ്ധതയോടുകൂടി പ്രവർത്തിക്കുന്നു.
നാളിതുവരെയായി കേരളത്തിലും ഫിലഡൽഫിയിലുമായി ഒട്ടനവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തിമുന്നേറുന്ന ഒരു കൂട്ടായ്മയാണിത്. കഴിഞ്ഞ ഏതാനും നാളുകളായി ഈ സൗഹൃദ കൂട്ടായ്മയുടെ സ്നേഹവുംകാരുണ്യവും അനുഭവിച്ചറിഞ്ഞവർ അനേകരാണ്. സമ സൃഷ്ടികളെ കരുതുവാൻ ഉള്ള ഒരു മനസ്സ് ഈ കൂട്ടായ്മയുടെപ്രത്യേകതയാണ്. പ്രവാസ മണ്ണിൽ ജീവിക്കുമ്പോഴും തങ്ങൾക്ക് ലഭിച്ച സൗഭാഗ്യം തങ്ങൾക്ക് മാത്രമല്ല എന്നും, തങ്ങളുടെപിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൂടി പങ്കുവയ്ക്കണം എന്ന ആഗ്രഹമാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം.
ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരുന്ന എറണാകുളം സ്വദേശിയായ ഒരു വ്യക്തി ഹാർട്ട് വാൽവ് സംബന്ധമായഅസുഖങ്ങളാൽ ചികിത്സയ്ക്കുള്ള മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന വിവരം അറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വാൽവ് ട്രാൻസ്പ്ലാൻറ് ചെയ്യുവാനായി ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ പെട്ടന്ന് സമാഹരിക്കുകയും, നാട്ടിലേക്കു അവധിക്കു പോകാനായി യാത്രയാകുന്ന ബഡി ബോയ്സ് അംഗം നിബു ഫിലിപ്പിന് സമാഹരിച്ച തുക ഏൽപ്പിക്കുകയും, നാട്ടിലെത്തിയ നിബു ആ തുക എറണാകുളത്തു താമസിക്കുന്ന അദ്ദേഹത്തിന് കൈമാറുകയുമുണ്ടായി. . ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അർപ്പിക്കുന്നതായി ബഡി ബോയ്സ് വക്താക്കൾ അറിയിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…